തെന്നിന്ത്യന്‍ നടന്‍ വിഷ്ണു വിശാല്‍, നടി ഐശ്വര്യ രാജേഷ് എന്നിവര്‍ നായിക നായകന്മാരാകുന്ന ഏറ്റവും പുതിയ സിനിമയാണ് മോഹന്‍ദാസ്. മുരളി കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ സ്വന്തം ഇന്ദ്രജിത്ത് സുകുമാരനും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണത്തിനായി ഇന്ദ്രജിത്ത് എത്തിയ സന്തോഷം പങ്കുവെച്ച് പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ഡാര്‍ക്ക് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമ വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വിഷ്ണു വിശാല്‍ തന്നെയാണ് നിര്‍മിക്കുന്നത്. ഹലാല്‍ ലവ് സ്റ്റോറിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ഇന്ദ്രജിത്ത് സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ സിനിമ കുറുപ്പ്, തുറമുഖം, ആഹാ, നരഗാസുരന്‍ തുടങ്ങി ഒരുപിടി സിനിമകളില്‍ താരം അഭിനയിച്ചുകൊണ്ടിരിക്കുകയുമാണിപ്പോള്‍.
-
All the way from God's own country.
— VishnuuVishalStudioz (@VVStudioz) February 20, 2021 " class="align-text-top noRightClick twitterSection" data="
The team of #Mohandas🔨 welcome the versatile actor @Indrajith_S onboard.@TheVishnuVishal @aishu_dil @im_the_TWIST @24frps @SundaramurthyKS @thanga18 @shravanthis111 @proyuvraaj pic.twitter.com/MC9QkwNZX2
">All the way from God's own country.
— VishnuuVishalStudioz (@VVStudioz) February 20, 2021
The team of #Mohandas🔨 welcome the versatile actor @Indrajith_S onboard.@TheVishnuVishal @aishu_dil @im_the_TWIST @24frps @SundaramurthyKS @thanga18 @shravanthis111 @proyuvraaj pic.twitter.com/MC9QkwNZX2All the way from God's own country.
— VishnuuVishalStudioz (@VVStudioz) February 20, 2021
The team of #Mohandas🔨 welcome the versatile actor @Indrajith_S onboard.@TheVishnuVishal @aishu_dil @im_the_TWIST @24frps @SundaramurthyKS @thanga18 @shravanthis111 @proyuvraaj pic.twitter.com/MC9QkwNZX2
എന്നാല്‍ മോഹന്‍ദാസ് സിനിമയില്‍ എന്ത് വേഷമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുക എന്നത് വ്യക്തമല്ല. വിഷ്ണു വിശാല്‍ നിര്‍മിച്ച് താരം തന്നെ നായകനായി മനു ആനന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ എഫ്ഐആറിന്‍റെ ചിത്രീകരണം ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്.