ETV Bharat / sitara

വൈറസിന്‍റെ വ്യാജന്‍ തമിഴ് റോക്കേഴ്സിന്‍റെ സൈറ്റില്‍

വൈറസ് സിനിമയുടെ വ്യാജൻ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നു. വ്യാജനിറങ്ങിയത് റിലീസിന്‍റെ നാലാം നാൾ

വൈറസിന്‍റെ വ്യാജന്‍ തമിഴ് റോക്കേഴ്സിന്‍റെ സൈറ്റില്‍
author img

By

Published : Jun 10, 2019, 8:08 PM IST

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപാ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ വൈറസ് സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ. പുത്തന്‍ സിനിമകളുടെ വ്യാജന്‍ ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുന്ന തമിഴ് റോക്കേഴ്സാണ് വൈറസിന്‍റെയും വ്യാജന്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചത്. ചിത്രം കേരളത്തിനകത്തും പുറത്തുമുള്ള തീയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുമ്പോഴാണ് വെല്ലുവിളി ഉയര്‍ത്തി ചിത്രത്തിന്‍റെ വ്യാജന്‍ തമിഴ് റോക്കേഴ്സ് പ്രചരിപ്പിക്കുന്നത്. സിനിമ റിലീസ് ചെയ്ത് നാലാംദിവസമാണ് ഓൺലൈനിൽ ലഭ്യമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും ഒന്നിച്ചഭിനയിച്ച ചിത്രത്തിൽ കേരളം എങ്ങനെയാണ് നിപയെ അതിജീവിച്ചത് എന്നാണ് വിവരിക്കുന്നത്. ചിത്രത്തിന്‍റെ വ്യാജപതിപ്പ് വിദേശരാജ്യങ്ങളിൽ നിന്നോ മറ്റോ ചോർന്നിരിക്കാനാണ് സാധ്യത എന്ന വിലയിരുത്തലിലാണ് സൈബർ ലോകം.

വൈറസ്  മലയാള ചിത്രം  തമിഴ് റോക്കേഴ്സ്  വ്യാജപതിപ്പ്  ആഷിഖ് അബു  virus  malayalam movie  piracy
വൈറസിന്‍റെ വ്യാജന്‍ തമിഴ് റോക്കേഴ്സിന്‍റെ സൈറ്റില്‍

ഇത് ആദ്യമായല്ല തമിഴ് റോക്കേഴ്സ് ഇത്തരത്തിൽ പുതിയ സിനിമകളുടെ വ്യാജന്‍ സൈറ്റില്‍ പ്രചരിപ്പിക്കുന്നത്. ഒട്ടുമിക്ക സൂപ്പർ ഹിറ്റ് ചിത്രങ്ങളും തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കെ തന്നെ തമിഴ് റോക്കേഴ്സിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആസിഫ് അലി, രേവതി, പാർവ്വതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു എന്നിവരാണ് വൈറസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നത് ആശങ്കയോടെയാണ് സിനിമയുടെ അണിയറപ്രവർത്തകർ നോക്കിക്കാണുന്നത്.

"വൈറസ്" സിനിമയുടെ വ്യാജൻ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നു; വ്യാജനിറങ്ങിയത് റിലീസിന്റെ നാലാം നാൾ

കേരളത്തിൽ കഴിഞ്ഞവർഷം പടർന്നുപിടിച്ച നിപ്പാ ബാധയുടെ കഥ പറയുന്ന 'വൈറസ്' എന്ന സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ ലഭ്യമാക്കി വെല്ലുവിളി ഉയർത്തുകയാണ് തമിഴ് റോക്കേഴ്സ്. ചിത്രം കേരളത്തിനകത്തും പുറത്തുമുള്ള തീയേറ്ററുകളിൽ തരംഗമായി കൊണ്ടിരിക്കുകയാണ് തമിഴ് റോക്കേഴ്സിന്റെ വെല്ലുവിളി. ആഷിക് അബു സംവിധാനം ചെയ്ത സിനിമ സിനിമ റിലീസ് ചെയ്തതിന് നാലാംദിവസമാണ് ഓൺലൈനിൽ ലഭ്യമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും ഒന്നിച്ചഭിനയിച്ച ചിത്രത്തിൽ കേരളം എങ്ങനെയാണ് 'നിപ്പ'യെ അതിജീവിച്ചത് എന്നാണ് വിവരിക്കുന്നത്. ചിത്രത്തിന്റെ വ്യാജപതിപ്പ് വിദേശരാജ്യങ്ങളിൽ നിന്നോ മറ്റോ ചോർന്നിരിക്കാനാണ് സാധ്യത എന്ന വിലയിരുത്തലിലാണ് സൈബർ ലോകം.

ഇത് ആദ്യമായല്ല തമിഴ് റോക്കർസ് ഇത്തരത്തിൽ സിനിമാലോകത്ത് നേരെ വെല്ലുവിളി ഉയർത്തുന്നത്. ഒട്ടുമിക്ക സൂപ്പർ ഹിറ്റ് ചിത്രങ്ങളും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കെ തന്നെ തമിഴ് റോക്കേഴ്സിൽ പ്രത്യക്ഷപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമലസ്, ആസിഫ് അലി, രേവതി, പാർതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേരളക്കരയെ പിടിച്ചുലച്ച നിപ്പ ബാധയെ ആസ്പദമാക്കി ഒരുക്കിയ വൈറസ് സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നത് ആശങ്കയോടെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ നോക്കിക്കാണുന്നത്. നിപ്പ കാലത്തെ ഭീതിപ്പെടുത്തുന്ന ഓർമകളിലേയ്ക്കുള്ള കേരളക്കരയുടെ തിരിഞ്ഞുനോട്ടം കൂടിയാണ് 'വൈറസ്' സിനിമ.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.