ETV Bharat / sitara

'റിമയില്‍ ഞാന്‍ കണ്ടത് എന്‍റെ ലിനിയെ ‘ കരച്ചിലടക്കാനായില്ല ; ‘വൈറസി’നെകുറിച്ച് സജീഷ്

author img

By

Published : Jun 9, 2019, 2:46 PM IST

നിസ്വാര്‍ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന നഴ്സ് ലിനിയായാണ് റിമ കല്ലിങ്കല്‍ വൈറസില്‍ എത്തിയത്

'റിമയില്‍ ഞാന്‍ കണ്ടത് എന്‍റെ ലിനിയെ ‘ കരച്ചിലടക്കാനായില്ല ; ‘വൈറസി’നെകുറിച്ച് സജീഷ്

കേരളത്തെ ഭീതിയിലാഴ്ത്തി കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പിന്നിട്ടു. ഇക്കാലത്ത് ഏറ്റവും നൊമ്പരമായി ബാക്കിയായത് സിസ്റ്റര്‍ ലിനിയുടെ മരണമായിരുന്നു. നിസ്വാര്‍ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടിയെ കേരളവും ലോകവും ആദരിച്ചു. ഒരു വര്‍ഷത്തിന് ഇപ്പുറം വൈറസിലൂടെ ലിനിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ കണ്ണീരുമായല്ലാതെ കണ്ടുതീര്‍ക്കാനാവില്ല ആ ചിത്രം. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, മക്കളെ സംരക്ഷിക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ റിമ മികച്ചതാക്കുന്നുണ്ട് സിനിമയില്‍.

virus malayalam movie  lini  husband  facebook post  ആഷിക് അബു  നഴ്സ് ലിനി  സജീഷ്  ഫേസ്ബുക്ക് പോസ്റ്റ്
സജീഷിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എന്നാല്‍ റിമയുടെ കഥാപാത്രത്തെ കണ്ടപ്പോള്‍ തനിക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് ഭര്‍ത്താവ് സജീഷ്. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ്, റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നെന്നും സജീഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.