ETV Bharat / sitara

ഗ്രാഫിക്സിന് അമിത പ്രാധാന്യം നല്‍കുന്ന സിനിമകള്‍ വൃത്തിക്കെട്ടവ: വിനായകൻ - ഗ്രാഫിക്‌സ്‌ സിനിമകള്‍ വൃത്തികെട്ട ചിത്രങ്ങളെന്ന്‌ വിനായകന്‍

Vinayakan against Big Budget cg movies: ഗ്രാഫിക്‌സിന്‌ അമിത പ്രാധാന്യം കൊടുക്കുന്ന സിനിമകള്‍ വൃത്തികെട്ട ചിത്രങ്ങളാണെന്ന്‌ നടന്‍ വിനായകന്‍. ഇല്ലാത്തത്‌ കാണിച്ച്‌ പ്രേക്ഷകരെ പറ്റിക്കുന്ന പരിപാടിയാണ് ഇതെന്നും വിനായകന്‍ പറയുന്നു.

Vinayakan against Big Budget cg movies  ഗ്രാഫിക്‌സ്‌ സിനിമകള്‍ വൃത്തികെട്ട ചിത്രങ്ങളെന്ന്‌ വിനായകന്‍  VK Prakash supports Vinayakan
'ആനയുടെ പുറത്തിരിക്കുന്നയാളെ എയറില്‍ ഇരിക്കുന്നതായി കാണിച്ചിട്ട്‌ ഭയങ്കരം എന്ന്‌ പറയുന്നത്‌ വൃത്തികേട്‌'; ഗ്രാഫിക്‌സ്‌ സിനിമകള്‍ വൃത്തികെട്ട ചിത്രങ്ങളെന്ന്‌ വിനായകന്‍
author img

By

Published : Mar 24, 2022, 12:39 PM IST

Updated : Mar 24, 2022, 1:14 PM IST

Vinayakan against Big Budget cg movies: നവ്യ നായരെ കേന്ദ്ര കഥാപാത്രമാക്കി വികെ പ്രകാശ്‌ സംവിധാനം ചെയ്‌ത 'ഒരുത്തീ' എന്ന ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ ബ്രഹ്‌മാണ്ഡ സിജി സിനിമകള്‍ക്കെതിരെ വിനായകന്‍. ഗ്രാഫിക്‌സിന് അമിത പ്രാധാന്യം കൊടുക്കുന്ന സിനിമകള്‍ വൃത്തികെട്ട ചിത്രങ്ങളാണെന്നാണ് വിനായകന്‍. ഇല്ലാത്തത്‌ കാണിച്ച്‌ പ്രേക്ഷകരെ പറ്റിക്കുന്ന പരിപാടിയാണ് ഇതെന്നും ആളുകള്‍ ഇതെല്ലാം മനസിലാക്കണമെന്നും വിനായകന്‍ പറയുന്നു.

'ഈ പറയുന്നതൊക്കെ വെറും വൃത്തികെട്ട സിനിമയാണ്. ചിരിക്കാന്‍ പറയുന്നതല്ല, സത്യം പറയാം. ഞാന്‍ സിജിഐ കാണുന്നത്‌ വളരെ മുമ്പാണ്. സിജിഐയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ അതിന്‍റെ ക്വാളിറ്റി മനസിലാക്കണം. ആനയുടെ പുറത്തിരിക്കുന്നയാളെ കാണിക്കുമ്പോള്‍ എയറില്‍ ഇരിക്കുന്നതായി കാണിച്ചിട്ട്‌ ഭയങ്കരം എന്ന്‌ പറയുന്നത്‌ വൃത്തികേടാണ്‌. സിജിഐയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ സിജിഐ എന്താണെന്ന്‌ മനസിലാക്കിയിട്ട്‌ പറയുക. അല്ലാതെ ഭയങ്കര മനുഷ്യന്‍ എന്ന്‌ പറഞ്ഞ്‌ കാണാനിരുന്നാല്‍ നിങ്ങള്‍ക്ക്‌ സിജിഐയെ കുറിച്ച്‌ ഒന്നും അറിയില്ലെന്നേ പറയാനാകൂ- വിനായകന്‍ പറഞ്ഞു. തെലുങ്ക്‌ ചിത്രം 'ആര്‍ആര്‍ആറി'നെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വി.കെ പ്രകാശ്‌ മറുപടി പറയുന്നതിനിടെയായിരുന്നു വിനായകന്‍റെ പ്രതികരണം.

VK Prakash supports Vinayakan: വിനായകന്‍റെ വാക്കുകളെ പിന്തുണച്ച്‌ വികെ പ്രകാശും രംഗത്തെത്തി. ഗ്രാഫിക്‌സ്‌ പരസ്യ രംഗത്ത്‌ വളരെ നേരത്തെ തന്നെയുണ്ടായിരുന്നുവെന്ന്‌ വി.കെ.പ്രകാശ്‌. പക്ഷേ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഐവി ശശിയെ പോലെയുള്ള നമ്മളുടെ ഇതിഹാസ സംവിധായകന്‍ സിജിഐയുടെ സഹായമൊന്നുമില്ലാതെ തന്നെ 1500 പേരെയൊക്കെ വച്ച്‌ സിനിമകള്‍ ചെയ്‌തിട്ടുണ്ട്‌. അത്തരം സിനിമകള്‍ കണ്ട്‌ വളര്‍ന്ന ആളുകളാണ് ഞങ്ങള്‍. 'ഈനാട്‌' എന്ന ഐവി ശശി ചിത്രം ഇന്നും എനിക്ക്‌ അദ്‌ഭുതമാണ്. ഇന്ന്‌ കള്ളത്തരങ്ങളാണ് ചെയ്യുന്നത്‌. ഒരു പുതുമയും തോന്നാറില്ല. ഇതെല്ലാം ബിസിനസ്‌ മാത്രം. -വി.കെ.പ്രകാശ്‌ പറഞ്ഞു.

Also Read: തിരുന്നക്കരയില്‍ താള പ്രപഞ്ചം സൃഷ്ടിച്ച് ജയറാമും കൂട്ടരും

Last Updated : Mar 24, 2022, 1:14 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.