ആറ്റ്ലിയുടെ സംവിധാനത്തില്‍ ദളപതി വിജയിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സ്പോര്‍ട്സ് ഡ്രാമ ചിത്രം ബിഗില്‍ വലിയ നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് വരുത്തിവെച്ചതെന്ന വാര്‍ത്ത വ്യാജമെന്ന് ചിത്രത്തിന്‍റെ നിര്‍മാതാവ് അര്‍ച്ചന കല്‍പാതി. ബിഗില്‍ വന്‍ പരാജയമായിരുന്നുവെന്നും ചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്ത ഒരു ഫുട്ബോൾ സീൻ 20 കോടി നഷ്ടം വരുത്തിയെന്നും അതിനാൽ ചിത്രം ലാഭത്തിലായില്ലെന്ന് നിർമാതാക്കൾ പറഞ്ഞുവെന്നുമാണ് ഒരു ദേശീയ മാധ്യമത്തില്‍ വാര്‍ത്ത വന്നത്. ഈ വാര്‍ത്ത സത്യമല്ലെന്നാണ് ഇപ്പോള്‍ നിര്‍മാതാവ് അര്‍ച്ചന കല്‍പാതി തന്‍റെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
-
Yes. @republic please fact check this article. Thank you 🙏 https://t.co/BROY0EtSXt
— Archana Kalpathi (@archanakalpathi) May 28, 2020 " class="align-text-top noRightClick twitterSection" data="
">Yes. @republic please fact check this article. Thank you 🙏 https://t.co/BROY0EtSXt
— Archana Kalpathi (@archanakalpathi) May 28, 2020Yes. @republic please fact check this article. Thank you 🙏 https://t.co/BROY0EtSXt
— Archana Kalpathi (@archanakalpathi) May 28, 2020
വ്യാജ വാര്‍ത്തയില്‍ പറയുന്നത് പോലെ ഒരു അഭിമുഖം നിര്‍മാതാക്കള്‍ നല്‍കിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വിജയ് ഫാന്‍സിന്‍റെ കുറിപ്പും അര്‍ച്ചന പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ കലക്‌ഷന്‍ കൃത്യമായി ഫയല്‍ ചെയ്തില്ലെന്ന് കാണിച്ച് അടുത്തിടെ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ നിര്‍മാതാക്കളെ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി വിജയിയെയും ഇന്‍കം ടാക്സ് ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എജിഎസ് പ്രൊഡക്ഷന്‍ നിര്‍മിച്ച ചിത്രം മുന്നൂറ് കോടിക്ക് മുകളില്‍ കലക്ഷന്‍ നേടിയിരുന്നുവെന്ന് പിന്നീട് ഇൻകം ടാക്സ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നുണ്ട്.