ETV Bharat / sitara

അര്‍ഹിക്കുന്ന പരിഗണനയില്ല, മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്

പിതാവ് യേശുദാസിന് സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മൂന്നുതവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിജയ് യേശുദാസിന് ലഭിച്ചിട്ടുണ്ട്

Vijay Yesudas says he no longer sings songs in Malayalam cinema  മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്  വിജയ് യേശുദാസ് പാട്ടുകള്‍  വിജയ് യേശുദാസ് സിനിമകള്‍  വിജയ് യേശുദാസ് വാര്‍ത്തകള്‍  Vijay Yesudas  Vijay Yesudas songs  Vijay Yesudas films
അര്‍ഹിക്കുന്ന പരിഗണനയില്ല, മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്
author img

By

Published : Oct 17, 2020, 2:41 PM IST

Updated : Oct 17, 2020, 3:24 PM IST

മലയാളത്തിലെ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും വേണ്ടത്ര പരിഗണന കിട്ടുന്നില്ലാത്തതിനാല്‍ മലയാള സിനിമയില്‍ ഇനി മുതല്‍ പാടുന്നില്ലെന്ന് വ്യക്തമാക്കി ഗായകന്‍ വിജയ് യേശുദാസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴിലും തെലുങ്കിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നും അവഗണന മടുത്തിട്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വിജയ് യേശുദാസ് പറഞ്ഞു. പിതാവ് യേശുദാസിന് സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മൂന്നുതവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിജയ് യേശുദാസിന് ലഭിച്ചിട്ടുണ്ട്.

2000ല്‍ ആയിരുന്നു വിജയ് യേശുദാസ് മലയാള സിനിമയില്‍ ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ കേളിനിലാവോ എന്ന ഗാനവും മില്ലേനിയം സ്റ്റാഴ്‌സിലെ 'ഓ മുംബൈ...' 'ശ്രാവണ്‍ ഗംഗേ' എന്നീ ഗാനവും വിജയ്ക്ക് ആസ്വാദകരെ നേടികൊടുത്തു. 2017 ല്‍ നിവേദ്യത്തിലെ 'കോലക്കുഴല്‍ വിളികേട്ടോ...' എന്ന ഗാനത്തിനാണ് ആദ്യമായി സംസ്ഥാന പുരസ്‌കാരം വിജയ് യേശുദാസിന് ലഭിക്കുന്നത്. പിന്നീട് ഗ്രാന്‍റ്‌മാസ്റ്ററിലെ അകലെയോ നീ എന്ന പാട്ടിലൂടെ രണ്ടാം തവണയും സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ജോജു ജോര്‍ജ് ചിത്രം ജോസഫിലെ 'പൂമുത്തോളെ' എന്ന ഗാനത്തിനായിരുന്നു അവസാനമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഗായകനെന്നതിന് പുറമെ നല്ലൊരു അഭിനേതാവ് കൂടിയാണ് വിജയ് യേശുദാസ്.

Last Updated : Oct 17, 2020, 3:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.