രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ് സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ രംഗത്ത്. പേരറിവാളനെ ഉടന്‍ മോചിപ്പിക്കണം എന്ന ആവശ്യവുമായി നേരത്തെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് രംഗത്തെത്തിയിരുന്നു. പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിജയ് സേതുപതിയും പ്രകാശ് രാജും.
അമ്മ അര്‍പ്പുതമ്മാളിന്‍റെ 30 വര്‍ഷം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനായി കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളിനെ വെറുതെ വിടണമെന്നും സുപ്രീം കോടതി വിധിയെ മാനിക്കണമെന്നുമാണ് വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്. '1000 കുറ്റവാളികൾക്ക് രക്ഷപ്പെട്ടേക്കാം പക്ഷേ ഒരു നിരപരാധിയെ പോലും ശിക്ഷിക്കരുത്... മടക്കിവെച്ച കൈകൾ ദയവായി നിവര്‍ത്തി ഞങ്ങള്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കൂ...' എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. 'റിലീസ് പേരറിവാളന്‍' എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍റിങാണ്.
- " class="align-text-top noRightClick twitterSection" data="">
-
“1000 culprits can escape, but, one innocent should not be punished"....🙏🏻🙏🏻🙏🏻 please join with us to stand in solidarity .. please share this #ReleasePerarivalan #JustAsking pic.twitter.com/vJ3fwaWx4R
— Prakash Raj (@prakashraaj) November 20, 2020 " class="align-text-top noRightClick twitterSection" data="
">“1000 culprits can escape, but, one innocent should not be punished"....🙏🏻🙏🏻🙏🏻 please join with us to stand in solidarity .. please share this #ReleasePerarivalan #JustAsking pic.twitter.com/vJ3fwaWx4R
— Prakash Raj (@prakashraaj) November 20, 2020“1000 culprits can escape, but, one innocent should not be punished"....🙏🏻🙏🏻🙏🏻 please join with us to stand in solidarity .. please share this #ReleasePerarivalan #JustAsking pic.twitter.com/vJ3fwaWx4R
— Prakash Raj (@prakashraaj) November 20, 2020
'കുറ്റം ചെയ്യാത്ത ഒരാള്‍ 30 വര്‍ഷം ജയിലില്‍. മകന് വേണ്ടി ഒരു അമ്മയുടെ 30 വര്‍ഷത്തെ പോരാട്ടം... അവര്‍ക്ക് നീതി നല്‍കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും അഭ്യര്‍ഥിക്കുന്നു... ഇനിയെങ്കിലും അമ്മയെയും മകനെയും ജീവിക്കാന്‍ അനുവദിക്കൂ' എന്നായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്‍റെ ട്വീറ്റ്. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ് പേരറിവാളനെ അറസ്റ്റ് ചെയ്‌തത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ച ബാറ്ററി വാങ്ങി നല്‍കി എന്ന് ആരോപിച്ച് പത്തൊമ്പതാം വയസിലാണ് പേരറിവാളന്‍ അറസ്റ്റിലായത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പേരറിവാളന് പരോള്‍ പോലും ലഭിച്ചത്.