ETV Bharat / sitara

ഒറ്റ സ്‌ക്രീനിൽ ഫഹദും വിജയ് സേതുപതിയും ; ലോകേഷിനൊപ്പമുള്ള പുതിയ 'വിക്രം' ചിത്രം

author img

By

Published : Sep 26, 2021, 3:27 PM IST

വിക്രം എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള വിജയ് സേതുപതിയുടെയും ഫഹദ് ഫാസിലിന്‍റെയും സംവിധായകൻ ലോകേഷ് കനകരാജിന്‍റെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

Vijay Sethupathi news  കമല്‍ ഹാസന്‍ വിജയ് സേതുപതി വാർത്ത  വിജയ് സേതുപതി ഫഹദ് ഫാസില്‍ വാർത്ത  വിക്രം സിനിമ വാർത്ത  വിക്രം ലോകേഷ് കനകരാജ് വാർത്ത  vikram news latest  vikram vijay sethupathi news  vijay sethupathi fahadh faasil news  fahadh faasil vikram news  fahadh faasil lokesh kanagaraj news
വിക്രം

കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന വിക്രം എന്ന ചിത്രത്തിനായി അതിയായ ആകാംക്ഷയിലാണ് ആരാധകർ. കൈതി, മാസ്റ്റർ ചിത്രങ്ങളുടെ കപ്പിത്താൻ ലോകേഷ് കനകരാജാണ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രത്തിന്‍റെ പൂജ ചടങ്ങുകളും ലൊക്കേഷനിലേക്ക് ഫഹദ് ഫാസിൽ എത്തിയതുമെല്ലാം വലിയ സ്വീകാര്യതയോടെ ആരാധകർ ഏറ്റെടുത്തിരുന്നു.

ഒടുവില്‍ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് സിനിമയുടെ സെറ്റിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിച്ചുനിൽക്കുന്ന ചിത്രമാണ്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം സംവിധായകൻ ലോകേഷ് കനകരാജുമുണ്ട്.

ലോകേഷ് തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതാദ്യമായല്ല ഫഹദും വിജയ് സേതുപതിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. സൂപ്പർ ഡീലക്‌സ് എന്ന തമിഴ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഒരു സ്‌ക്രീനിൽ എത്തുന്നത് ഇതാദ്യമായാണ്.

Also Read: അന്ധാധുന്‍ മലയാളം വേർഷനിൽ പ്രണയ നായകൻ ശങ്കറും ; താരസമ്പന്നമായ 'ഭ്രമ'ത്തിന്‍റെ ടീസർ

മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹകന്‍. നരെയ്‌ൻ, കാളിദാസ് ജയറാം എന്നിവരും പ്രധാന താരങ്ങളാകുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതജ്ഞൻ. ഫിലോമിന്‍ രാജ് എഡിറ്റിങ് നിർവഹിക്കുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ ആണ് വിക്രം നിർമിക്കുന്നത്. 2022ൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.