ETV Bharat / sitara

മാസ് ഫസ്റ്റ് ലുക്കിന് ആറ് മണിക്കൂറുകൾക്ക് ശേഷം വിജയ്‌യുടെ 'ബീസ്റ്റ്' സെക്കൻഡ് ലുക്ക്

വിജയ്‌യുടെ പിറന്നാൾ ദിവസം പുലർച്ചെ 12 മണിക്ക് ദളപതി 65ലെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു.

author img

By

Published : Jun 22, 2021, 1:27 PM IST

വിജയ്‌ ജന്മദിനം വാർത്ത  വിജയ് ദളപതി പുതിയ വാർത്ത  വിജയ് 65 വാർത്ത  ബീസ്റ്റ് വിജയ് നെൽസൺ ദിലീപ് കുമാർ വാർത്ത  വിജയ് പിറന്നാൾ വാർത്ത  വിജയ് സെക്കന്‍റ് ലുക്ക് വാർത്ത  ദളപതി ബീസ്റ്റ് സെക്കൻഡ് ലുക്ക് വാർത്ത  thalapathy birthday 47 news  thalapathy vijay second look latest news  vijay beast second look news  beast mass look news  nelson dilip kumar beast news  vijay second look update news
ബീസ്റ്റ്

വിജയ്‌യുടെ 47-ാം പിറന്നാളോടനുബന്ധിച്ച് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിവിട്ടിരുന്നു. തോക്ക് പിടിച്ചുള്ള മാസ് ലുക്ക് തരംഗമായതിന് പിന്നാലെ സിനിമയുടെ സെക്കൻഡ് ലുക്കും പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

പിറന്നാൾ തലേന്നാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതെങ്കിൽ, സെക്കൻഡ് ലുക്ക് എത്തിയത് ജന്മദിനദിവസം കൃത്യം 12 മണിക്കായിരുന്നു. നെൽസൺ ദിലീപ് കുമാർ തന്നെയാണ് മാസ് ആക്ഷൻ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ധിഖി ചിത്രത്തിൽ പ്രതിനായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്.

More Read: വിജയ്‌ക്കും ആരാധകർക്കും പിറന്നാൾ സമ്മാനം; ദളപതി 65ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

അതേ സമയം, ഇതുവരെ കാണാത്ത റോളിലാകും വിജയ്‌യുടെ 65-ാം ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. സൺ പിക്ച്ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.