സ്റ്റൈലിനും വസ്ത്രധാരണത്തിനും ഏറെ പ്രധാന്യം നല്‍കുന്ന തെന്നിന്ത്യന്‍ സെലിബ്രിറ്റികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് യുവതാരം വിജയ് ദേവരകൊണ്ട. എന്നാല്‍ ആഡംബരങ്ങളെല്ലാം ഒഴിവാക്കി ലുങ്കിയും ഷര്‍ട്ടും തോര്‍ത്തുകൊണ്ട് തലയില്‍ ഒരു കെട്ടും കെട്ടി സ്റ്റേജില്‍ നടി റാഷി ഖന്നക്കൊപ്പം നില്‍ക്കുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
-
Thankyou Vizag for all your love! You have our heart!! ♥️ #WorldFamousLover #WFLfromtomorrow pic.twitter.com/HuPudFH6Sn
— Raashi Khanna (@RaashiKhanna) February 13, 2020 " class="align-text-top noRightClick twitterSection" data="
">Thankyou Vizag for all your love! You have our heart!! ♥️ #WorldFamousLover #WFLfromtomorrow pic.twitter.com/HuPudFH6Sn
— Raashi Khanna (@RaashiKhanna) February 13, 2020Thankyou Vizag for all your love! You have our heart!! ♥️ #WorldFamousLover #WFLfromtomorrow pic.twitter.com/HuPudFH6Sn
— Raashi Khanna (@RaashiKhanna) February 13, 2020
-
Vijay Deverakonda speech @ #WorldFamousLover Grand Release Event @TheDeverakonda pic.twitter.com/GXnjM3Pqad
— TV9 Telugu (@TV9Telugu) February 12, 2020 " class="align-text-top noRightClick twitterSection" data="
">Vijay Deverakonda speech @ #WorldFamousLover Grand Release Event @TheDeverakonda pic.twitter.com/GXnjM3Pqad
— TV9 Telugu (@TV9Telugu) February 12, 2020Vijay Deverakonda speech @ #WorldFamousLover Grand Release Event @TheDeverakonda pic.twitter.com/GXnjM3Pqad
— TV9 Telugu (@TV9Telugu) February 12, 2020
- " class="align-text-top noRightClick twitterSection" data="">
താരത്തിന്‍റേതായി നാളെ റിലീസിന് എത്തുന്ന വേള്‍ഡ് ഫെയ്മസ് ലൗവര്‍ എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങിലാണ് നാടന്‍ ലുക്കിലെത്തി താരം സദസിനെ കൈയ്യിലെടുത്തത്. പുതിയ സ്റ്റൈലിനെ ആര്‍പ്പുവിളിച്ചും വിസിലടിച്ചുമാണ് ആരാധകര്‍ സ്വീകരിച്ചത്. വിശാഖപട്ടണത്തായിരുന്നു പ്രീ റിലീസ് ഇവന്‍റ് നടന്നത്. ചിത്രത്തിലെ താരത്തിന്‍റെ നായികമാരില്‍ ഒരാളായ നടി റാഷി ഖന്നയും ഒപ്പമുണ്ടായിരുന്നു.
ആരാധകരുടെ പള്‍സറിഞ്ഞ് അവരോടടുത്ത് നില്‍ക്കാന്‍ വിജയ്ക്കറിയാം, ഇതാണ് ശരിക്കുള്ള മാസ് എന്നെല്ലാമാണ് ആരാധാകര്‍ വിജയ്‌യുടെ ലുങ്കി ലുക്കിന് നല്‍കുന്ന കമന്‍റുകള്‍. എന്നാല്‍ ഇതാദ്യമായല്ല വിജയ് ലുങ്കി ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് ആരാധകരുടെ വാദം, മുമ്പും പല പ്രോമോഷന്‍ ചടങ്ങുകളിലും അദ്ദേഹം ലുങ്കിയുടുത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും വൈറലായി മാറിയിരിക്കുകയാണ് വിജയ് ദേവരകൊണ്ടയുടെ ലുങ്കി ലുക്കും തലയിലെ കെട്ടും.