ETV Bharat / sitara

'സന്തോഷം വാക്കുകളില്‍ വിവരിക്കാന്‍ ആകില്ല'; എകെ 62 പ്രഖ്യാപിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍ - Ajith Kumar H Vinod movies

Vignesh Shivan announced AK 62: അജിത്‌ കുമാറിന്‍റെ 62ാം ചിത്രം പ്രഖ്യാപിച്ച്‌ സംവിധായകന്‍ വിഘ്‌നേഷ്‌ ശിവന്‍. അജിത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ സന്തോഷം പങ്കുവച്ച്‌ വിഘ്‌നേഷ്‌ ശിവനും രംഗത്തെത്തി.

Vignesh Shivan announced AK 62  എകെ 62  എകെ 62 പ്രഖ്യാപിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍  അജിത്‌ കുമാറിന്‍റെ 62ാം ചിത്രം  Nayanthara in AK 62  Ajith Kumar H Vinod movies  AK 61
'സന്തോഷം വാക്കുകളില്‍ വിവരിക്കാന്‍ ആകില്ല'; എകെ 62 പ്രഖ്യാപിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍
author img

By

Published : Mar 19, 2022, 9:46 AM IST

Vignesh Shivan announced AK 62: അജിത്‌ കുമാറിന്‍റെ 62ാം ചിത്രം പ്രഖ്യാപിച്ച്‌ സംവിധായകന്‍ വിഘ്‌നേഷ്‌ ശിവന്‍. എകെ 62 എന്ന്‌ താത്‌കാലികമായി പേരിട്ടിരിക്കുന്ന പ്രോജക്‌ട്‌ കഴിഞ്ഞ ദിവസം വൈകിട്ട്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അജിത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ സന്തോഷം പങ്കുവച്ച്‌ വിഘ്‌നേഷ്‌ ശിവനും രംഗത്തെത്തി. അജിത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ സന്തോഷം വാക്കുകളില്‍ ഒതുക്കാന്‍ കഴിയുന്നില്ലെന്നാണ് വിഘ്‌നേഷ്‌ ശിവന്‍റെ ട്വീറ്റ്‌.

  • எல்லாமே இனிமேல் நல்லாதான் நடக்கும்❤️😇
    காணும் கனவெல்லாம் இறைவன் அருளால் பலிக்கும் 😇😍

    Thank U #AjithSir for this greatest opportunity to work with you for the prestigious #AK62

    Words can’t explain the happiness 😇

    With my king @anirudhofficial again 😇 & @LycaProductions ☺️🥳 pic.twitter.com/xFnT8jGSEf

    — Vignesh Shivan (@VigneshShivN) March 18, 2022 " class="align-text-top noRightClick twitterSection" data=" ">

കോളിവുഡില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരന്‍ ആണ്‌ നിര്‍മാണം. ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ്‌ ചെയ്യുമെന്നും ലൈക്ക പ്രൊഡക്ഷന്‍സ്‌ അറിയിച്ചിരിക്കുകയാണ്.

Nayanthara in AK 62: ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നയന്‍താരയും ചിത്രത്തില്‍ നായികയായെത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ്‌ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കും. മറ്റ്‌ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും.

Ajith Kumar H Vinod movies: 'വലിമൈ'ക്ക്‌ ശേഷമുള്ള അജിത്ത്‌ ചിത്രം സംവിധാനം ചെയ്യുന്നതും 'വലിമൈ'യുടെ സംവിധായകന്‍ എച്ച്‌ വിനോദ്‌ ആണ്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്‌. 'വലിമൈ'ക്ക്‌ മുമ്പെത്തിയ അജിത്ത്‌ ചിത്രം 'നേര്‍കൊണ്ട പാര്‍വൈ' സംവിധാനം ചെയ്‌തതും വിനോദ്‌ ആയിരുന്നു.

AK 61: 'എകെ 61'ന്‍റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. നെഗറ്റീവ്‌ ഷെയ്‌ഡുള്ള കഥാപാത്രത്തെയാകും ചിത്രത്തില്‍ അജിത്ത്‌ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വ്യത്യസ്‌ത ഭാഷാ സിനിമകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകും.

Also Read: പരമ്പരാഗത സാരിയിൽ സുന്ദരിയായി വിദ്യ ബാലൻ; കാണാം ദൃശ്യങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.