ETV Bharat / sitara

'സുഹൃത്താണെങ്കിലും പറയാതിരിക്കാന്‍ വയ്യ.. വിനായകന്‍ മാപ്പ്‌ പറയണം': വിധു വിന്‍സന്‍റ്‌

Vidhu Vincent against Vinayakan: വിനായകന്‍റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ സംവിധായിക വിധു വിന്‍സന്‍റ്‌. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന തെറ്റിദ്ധാരണ വിനായകന് ഉണ്ടെങ്കില്‍ അത്‌ സുഹൃത്തുക്കള്‍ തിരുത്തിക്കൊടുക്കണമെന്ന്‌ വിധു വിന്‍സന്‍റ്‌.

author img

By

Published : Mar 25, 2022, 1:08 PM IST

വിനായകന്‍ മാപ്പ്‌ പറയണം  Vidhu Vincent against Vinayakan  Vidhu Vincent Facebook post  Vinayakan's controversy statement  വിനായകന്‍റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ സംവിധായിക  വിനായകന്‍റെ വിവാദ പ്രസ്‌താവന
'സുഹൃത്താണെങ്കിലും പറയാതിരിക്കാന്‍ വയ്യ.. വിനായകന്‍ മാപ്പ്‌ പറയണം': വിധു വിന്‍സന്‍റ്‌

Vidhu Vincent against Vinayakan: നടന്‍ വിനായകന്‍റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ സംവിധായിക വിധു വിന്‍സന്‍റ്‌. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന തെറ്റിദ്ധാരണ വിനായകന് ഉണ്ടെങ്കില്‍ അത്‌ സുഹൃത്തുക്കള്‍ തിരുത്തിക്കൊടുക്കണമെന്ന്‌ വിധു വിന്‍സന്‍റ്‌. ഫേസ്‌ബുക്കിലൂടെയായിരുന്നു സംവിധായികയുടെ പ്രതികരണം.

Vidhu Vincent Facebook post: ' 'ഒരുത്തീ'യുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായ പ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്‌ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്‍റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്.'-വിധു വിന്‍സന്‍റ്‌ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Vinayakan's controversy statement: അടുത്തിടെ പുറത്തിറങ്ങിയ വിനായകന്‍റെ ഏറ്റവും പുതിയ ചിത്രം 'ഒരുത്തീ'യുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിനായകന്‍റെ വിവാദ പരാമര്‍ശം. മീടൂ എന്നതിന്‍റെ അര്‍ഥം തനിക്കറിയില്ലെന്നും ഒരു സ്‌ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത്‌ ചോദിക്കും, അതിനെയാണ് മീടൂ എന്ന്‌ വിളിക്കുന്നതെങ്കില്‍ താനത്‌ വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍റെ വിവാദ പ്രസ്‌താവന.

'എന്താണ് മീടൂ? എനിക്ക്‌ അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത്‌ ചെയ്യും. എന്‍റെ ലൈഫില്‍ ഞാന്‍ പത്ത്‌ സ്‌ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ആ പത്ത്‌ സ്‌ത്രീകളോടും ഞാനാണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന്‌ അങ്ങോട്ട്‌ ചോദിച്ചത്‌. അതാണ്‌ നിങ്ങള്‍ പറയുന്ന മീടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട്‌ ഒരു പെണ്ണും ഇങ്ങോട്ടുവന്ന്‌ ചോദിച്ചിട്ടില്ല.' - ഇങ്ങനെയായിരുന്നു വിനായകന്‍റെ വിവാദ പ്രസ്‌താവന.

Also Read: ടിക്കറ്റ്‌ വിലയിലും ഞെട്ടിച്ച്‌ ആര്‍ആര്‍ആര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.