നടന്‍ ജയസൂര്യക്ക് പിറന്നാള്‍ ആശംസകളും മലയാളിക്ക് ഓണാശംസകളും നേര്‍ന്നുകൊണ്ട് വെള്ളം എന്ന സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചലച്ചിത്രമാണ് വെള്ളം. അന്‍പത്തിയൊന്ന് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ മദ്യപിച്ച് വെളിവില്ലാതെ ഒരു ചായക്കടക്ക് മുമ്പിലെ മരത്തില്‍ ചാരികിടക്കുന്ന ജയസൂര്യയാണുള്ളത്. നടന്‍ മോഹന്‍ലാലാണ് ടീസര്‍ പങ്കുവെച്ചത്. മുഴുകുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സിദ്ദിഖ് , ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, നിര്‍മ്മല്‍ പാലാഴി, സീനു സൈനുദീന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റോബി വര്‍ഗീസാണ് ഛായാഗ്രഹണം. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കിയിരിക്കുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">