ആന്‍ഡ്രിയ ജെറമിയ സിനിമ തരണ്‍മണിയിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേയനായ നടന്‍ വസന്ത് രവിയും മുതിര്‍ന്ന സംവിധായകനും നടനുമായ ഭാരതിരാജയും പ്രധാന കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം റോക്കിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ റിവന്‍ജ് സിനിമയായി ഒരുക്കിയിരിക്കുന്ന ചിത്രം നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‌സാണ് അവതരിപ്പിക്കുന്നത്. അരുണ്‍ മാതേശ്വരനാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.
പാതിരാത്രിയില്‍ തകര്‍ന്ന് വീഴാറായ ഒരു വീടും അവിടെ നില്‍ക്കുന്ന വസന്ത് രവിയെയുമാണ് ടീസറിന്‍റെ തുടക്കത്തില്‍ കാണാന്‍ സാധിക്കുന്നത്. പലതവണ മുട്ടി വിളിച്ചിട്ടും കോളിങ് ബല്‍ അടിച്ചിട്ടും വീടിനുള്ളിലെ താമസക്കാരായവര്‍ പ്രതികരിക്കാത്തതിനാല്‍ അവസാനം വസന്ത് രവിയുടെ കഥാപാത്രം മടങ്ങാനൊരുങ്ങുമ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറന്ന് ആരാണെന്ന് ചോദിക്കുന്നത് കാണാം. എന്നാല്‍ സ്ത്രീയുടെ മുഖം ടീസറില്‍ വെളിപ്പെടുത്തിയിട്ടില്ല. ശേഷം കടല്‍ പാലത്തിന് മുകളില്‍ മക്കള്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന നടി രോഹിണിയെയാണ് കാണിക്കുന്നത്. ഒരു വീട്ടമ്മയുടെ വേഷത്തിലാണ് രോഹിണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
പ്രത്യേക കളര്‍ ടോണിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. രവീണ രവിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് സിനിമയുടെ ഛായാഗ്രഹകന്‍. ദര്‍ബൂക്ക ശിവയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.