ETV Bharat / sitara

'നായയുടെ പേര് പ്രഭാകരന്‍', വീണ്ടും മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. തമിഴ് ജനതയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു സംഭവത്തില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റുകള്‍

dulquer salmaan  വരനെ ആവശ്യമുണ്ട് സിനിമ വാര്‍ത്തകള്‍  ദുല്‍ഖര്‍ സല്‍മാന്‍ വാര്‍ത്തകള്‍  വരനെ ആവശ്യമുണ്ട് ചിത്രങ്ങള്‍  ദുല്‍ഖര്‍ സല്‍മാന്‍ ട്വീറ്റുകള്‍  varane avashyamundu movie Dulquer Salmaan again apologizing  Dulquer Salmaan again apologizing  Dulquer Salmaan news
'നായയുടെ പേര് പ്രഭാകരന്‍', വീണ്ടും മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
author img

By

Published : Apr 27, 2020, 1:32 PM IST

കഴിഞ്ഞ ദിവസമാണ് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ഉര്‍വശി, കെപിഎസി ലളിത തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന് ശേഷം നിരവധി വിവാദങ്ങളാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ചിത്രത്തില്‍ അനുമതി കൂടാതെ തന്‍റെ ചിത്രമുപയോഗിച്ചുവെന്ന യുവതിയുടെ പരാതിയായിരുന്നു ആദ്യം ചര്‍ച്ചകള്‍ക്കും പിന്നീട് വിവാദങ്ങള്‍ക്കും വഴിവെച്ചത്. നിരവധി പേര്‍ ഇതില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ യുവതിയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി.

ഇപ്പോള്‍ മറ്റൊരു വിവാദമാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ 'പ്രഭാകരാ' എന്ന് വിളിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. തമിഴ് ജനതയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു സംഭവത്തില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റുകള്‍. ഇത് ശ്രദ്ധയില്‍പ്പെട്ട ദുല്‍ഖര്‍ വിശദീകരണവുമായി രംഗത്തെത്തുകയും വീണ്ടും മാപ്പ് പറയുകയും ചെയ്തു. ചിത്രത്തിലെ 'പ്രഭാകരാ' എന്ന പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ ക്ഷമാപണത്തില്‍ വ്യക്തമാക്കി. മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളിലൊന്നായ പട്ടണ പ്രവേശത്തിലെ തമാശ രംഗങ്ങളിലൊന്നായിരുന്നു ആ രംഗത്തിന് കാരണമായതെന്നും ദുല്‍ഖര്‍ ട്വീറ്റില്‍ വിശദമാക്കി. ആ രംഗത്തെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് അത് തങ്ങളോട് പ്രകടിപ്പിക്കാമെന്നും എന്നാല്‍ രംഗത്തെക്കുറിച്ച് വിമര്‍ശനമുയര്‍ത്തുന്നവരില്‍ ചിലര്‍ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മനപൂര്‍വം കുടുംബാംഗങ്ങളെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത്തരം പ്രതികരണങ്ങള്‍ ഉചിതമല്ലെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.