ETV Bharat / sitara

ഗംഗേ...വീണ്ടും സുരേഷ് ഗോപി; വരനെ ആവശ്യമുണ്ട് ടീസര്‍ പുറത്ത് - ശോഭന ചിത്രം വരനെ ആവശ്യമുണ്ട്

സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം

Suresh Gopi  VARANE AVASHYAMUND Official Teaser I Suresh Gopi I Dulquer Salmaan I Shobana I Kalyani Priyadarshan  വരനെ ആവശ്യമുണ്ട് ടീസര്‍  VARANE AVASHYAMUND Official Teaser  Dulquer Salmaan  Kalyani Priyadarshan  അനൂപ് സത്യന്‍ സംവിധാനം  ശോഭന ചിത്രം വരനെ ആവശ്യമുണ്ട്  ദുല്‍ഖര്‍ സല്‍മാന്‍
ഗംഗേ... നീട്ടി വിളിച്ച് സുരേഷ് ഗോപി; വരനെ ആവശ്യമുണ്ട് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
author img

By

Published : Jan 26, 2020, 1:07 PM IST

സിനിമാസ്വാദകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് സുരേഷ് ഗോപി- ശോഭന താര ജോഡി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് ബിഗ് സ്ക്രീനിലെത്തുന്ന പുതിയ ചിത്രം 'വരനെ ആവശ്യമുണ്ട് '. മലയാളത്തിന്‍റെ ഹിറ്റ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. സിനിമയുടെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുടുംബപ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയായിരിക്കും വരനെ ആവശ്യമുണ്ട് എന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രണയവും, നര്‍മ്മവും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

സുരേഷ് ഗോപിക്കും, ശോഭനക്കും പുറമെ കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍, ലാലു അലക്സ്, ഉര്‍വ്വശി, ജോണി ആന്‍റണി എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ശോഭന അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

എംസ്റ്റാര്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍റെ സഹകരണത്തോടെ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫാററാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം മുകേഷ് മുരളീധരന്‍ നിര്‍വഹിച്ചിരിക്കുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയിരിക്കുന്നു.

Intro:Body:

Suresh Gopi 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.