ETV Bharat / sitara

വരലക്ഷ്‌മി ശരത്‌കുമാര്‍ സംവിധായികയാകുന്നു - വരലക്ഷ്‌മി ശരത്‌കുമാര്‍

കണ്ണാംമൂച്ചി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയും വരലക്ഷ്‌മി തന്നെയാണ്.

Varalaxmi Sarathkumar to make her debut as director  Varalaxmi Sarathkumar  Varalaxmi Sarathkumar news  വരലക്ഷ്‌മി ശരത്‌കുമാര്‍ സംവിധായികയാകുന്നു  വരലക്ഷ്‌മി ശരത്‌കുമാര്‍  വരലക്ഷ്‌മി ശരത്‌കുമാര്‍ സിനിമ
വരലക്ഷ്‌മി ശരത്‌കുമാര്‍ സംവിധായികയാകുന്നു
author img

By

Published : Oct 18, 2020, 7:45 PM IST

നടി വരലക്ഷ്‌മി ശരത്കുമാര്‍ സംവിധായികയാകാനൊരുങ്ങുന്നു. ആദ്യ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കണ്ണാംമൂച്ചി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയും വരലക്ഷ്‌മി തന്നെയാണ്. വളരെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന പോസ്റ്റര്‍ നിരവധി നടിമാരുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് പുറത്തിറങ്ങിയത്. ശ്രീ തേനന്ദല്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസ് ആണ് സംഗീതം ഒരുക്കുന്നത്. ഇ. കൃഷ്ണസ്വാമിയാണ് ഛായാഗ്രഹണം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കസബ, കാറ്റ്, മാസ്റ്റര്‍പീസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരമാണ് വരലക്ഷ്‌മി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.