തമിഴില്‍ ഒരുങ്ങുന്ന പുതിയ ആന്തോളജി പാവ കഥൈകളിലെ വന്‍ മകളിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഗൗതം വാസുദേവ് മേനോനാണ് വന്‍ മകളിന്‍റെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, സിമ്രാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് പ്രമേയം. ഗൗതം വാസുദേവ് മേനോന്‍റെ സംവിധാനത്തില്‍ ഇതുവരെ പുറത്തിറങ്ങിയ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് വന്‍ മകള്‍ എന്നതും പ്രേക്ഷകരില്‍ ആകാംഷ ഇരട്ടിപ്പിക്കുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
പാവ കഥൈകളുടെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ബഹുമാനം, സ്‌നേഹം, പാപം, അഭിമാനം എന്നിവയാണ് ആന്തോളജിയില്‍ അടങ്ങിയിരിക്കുന്ന നാല് കൊച്ചുസിനിമകളുടെ പ്രമേയം. ചിത്രത്തിൽ കാളിദാസ് ജയറാം, സായ് പല്ലവി, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ഗൗതം മേനോൻ, കല്‍ക്കി കോച്ച്ലില്‍ എന്നിങ്ങനെ വലിയ താര നിര അഭിനയിച്ചിട്ടുണ്ട്. താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ട്രെയിലറിനെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്.
സുധ കൊങര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നീ നാല് സംവിധായകർ ചേർന്നാണ് ആന്തോളജി ഒരുക്കിയിരിക്കുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ് ആന്തോളജിയുടെ പ്രമേയമെന്ന് നേരത്തെ സംവിധായകര്‍ വ്യക്തമാക്കിയിരുന്നു. തങ്കം എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്ങരയുടെ സിനിമയില്‍ കാളിദാസ് ജയറാമാണ് കേന്ദ്രകഥാപാത്രം. ലവ് പണ്ണ ഉട്രനും എന്ന ചിത്രം വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്‌തിരിക്കുന്നു. അഞ്ജലിയും കല്‍ക്കിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വെട്രിമാരനാണ് ഊര്‍ ഇരവില്‍ എന്ന സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 18ന് സിനിമ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.