സാനിയ അയ്യപ്പനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന കൃഷ്ണൻകുട്ടി പണി തുടങ്ങിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സൂരജ് ടോമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍റെ മെഴുതിരി അത്താഴങ്ങള്‍ എന്ന അനൂപ് മേനോന്‍ സിനിമയുടെ സംവിധായകനാണ് സൂരജ് ടോം. കോമഡിക്കും അതേസമയം ഹൊററിനും പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ പോസ്റ്ററില്‍ നായിക സാനിയ ഇയ്യപ്പനാണുള്ളത്. ഒരു ക്യാമറയും കൈയ്യിലേന്തി സങ്കടം നിറഞ്ഞ മുഖവുമായാണ് സാനിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
സിനിമയുടെ ഷൂട്ടിങ് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്‍റെ സംഗീതവും ആനന്ദ് തന്നെയാണ് നിര്‍വഹിക്കുന്നത്. ഗാനരചന ഹരി നാരായണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിത്തു ദാമോദറും സൗണ്ട് ഡിസൈനിങ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും ദേശീയ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന്‍ ജോസാണ് ചെയ്യുന്നത്. പെപ്പർ കോൺ സ്റ്റുഡിയോസിന്‍റെ ബാനറിൽ നോബിൾ ജോസാണ് സിനിമ നിര്‍മിക്കുന്നത്.