ETV Bharat / sitara

'കുടവയറുമായി മസിലളിയന്‍'; രൂപമാറ്റം പുതിയ കഥാപാത്രത്തിന് വേണ്ടിയെന്ന് ഉണ്ണി മുകുന്ദന്‍ - unnimukundanlatest news

ശരീരഭാരം കൂട്ടി കുടവയറുമായി നില്‍ക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിട്ടുള്ളത്. പുതിയ ചിത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു

unnimukundan facebook post latest news ഉണ്ണി മുകുന്ദന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റ് നടന്‍ ഉണ്ണി മുകുന്ദന്‍ unnimukundanlatest news unnimukundan
'കുടവയറുമായി മസിലളിയന്‍'; രൂപമാറ്റം പുതിയ കഥാപാത്രത്തിന് വേണ്ടിയെന്ന് ഉണ്ണി മുകുന്ദന്‍
author img

By

Published : Jan 2, 2020, 11:45 PM IST

മലയാളത്തിന്‍റെ പ്രിയനടന്‍ ഉണ്ണി മുകുന്ദന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത് മസിലളിയന്‍ എന്ന പേരിലൂടെയാണ്. ഫിറ്റ്നസ് കൃത്യമായി കാത്തുസൂക്ഷിക്കുന്ന ഉണ്ണി മുകുന്ദന്‍റെ മസില്‍ബോഡിക്കും ആരാധകരുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. ശരീരഭാരം കൂട്ടി കുടവയറുമായി നില്‍ക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിട്ടുള്ളത്. പുതിയ ചിത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണെന്നും ഇനി കുറച്ചുനാള്‍ മസില്‍ ഒഴിവാക്കുകയാണെന്നും താരം ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ മാമാങ്കം എന്ന ചിത്രത്തില്‍ മികച്ച അഭ്യാസ പ്രകടനങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിലൂടെ ഉണ്ണി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തില്‍ ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായ സാധാരണക്കാരനായാണ് ഉണ്ണി മുകുന്ദന്‍ വേഷമിടുന്നത്. താരത്തിന്‍റെ രൂപമാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

  • " class="align-text-top noRightClick twitterSection" data="">

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.