ETV Bharat / sitara

ആര്യയുടെ പേരിൽ 'ഒരു വടക്കൻ സെൽഫി തട്ടിപ്പ്' ; ആൾമാറാട്ട പ്രതികൾ ചെന്നൈയിൽ പിടിയിൽ - ശ്രീലങ്കൻ വംശജ ആര്യ വിവാഹ വാഗ്‌ദാനം വാർത്ത

ശ്രീലങ്കൻ വംശജയുടെ പരാതിയിൽ ചെന്നൈ സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികൾ പിടിയിൽ.

srilankan woman two arrested arya news  two arrested arya impersonators news latest  impersonating arya chennai arrest news  marriage propose arya actor news  arya tamil actor news  ആൾമാറാട്ട പ്രതികൾ പിടിയിൽ വാർത്ത  ആൾമാറാട്ട പ്രതികൾ ആര്യ വാർത്ത  തമിഴ് നടൻ ആര്യ പുതിയ വാർത്ത  വിവാഹം ആര്യ ശ്രീലങ്ക വനിത വാർത്ത  ആര്യ ആൾമാറാട്ടം വാർത്ത  ശ്രീലങ്കൻ വംശജ ആര്യ വിവാഹ വാഗ്‌ദാനം വാർത്ത  ജർമൻ വിവാഹ വാഗ്‌ദാനം ആര്യ വാർത്ത
ആര്യ
author img

By

Published : Aug 25, 2021, 5:49 PM IST

തെന്നിന്ത്യൻ നടൻ ആര്യയുടെ പേരിൽ ഒരു വടക്കൻ സെൽഫി മോഡലിൽ തട്ടിപ്പ് നടത്തിയ ചെന്നൈ സ്വദേശികൾ പിടിയിൽ. ആര്യയാണെന്ന വ്യാജേന വിവാഹ വാഗ്‌ദാനം നൽകി, 70 ലക്ഷം രൂപയിലധികം തട്ടിയ സംഭവത്തിൽ മുഹമ്മദ് അർമൻ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസിന്‍റെ പിടിയിലായത്.

ജർമനിയിൽ സ്ഥിരതാമസമാക്കിയ ശ്രീലങ്കൻ വംശജയായ വിദ്‌ജയുടെ പരാതിയിന്മേലാണ് നടപടി. തന്നെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട്, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആര്യ 70,40000 രൂപ തട്ടിയെടുത്തതായാണ് കഴിഞ്ഞ ഫെബ്രുവരിയിൽ രാഷ്‌ട്രപതിയുടെ ഓഫിസിലും പ്രധാനമന്ത്രിയുടെ ഓഫിസിലും പെൺകുട്ടി പരാതി നൽകിയത്.

തുടർന്ന് ചെന്നൈ സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 10ന് ആര്യയെ ചോദ്യം ചെയ്യുകയും താരത്തിന്‍റെ സ്‌മാർട്ട്ഫോണ്‍ പരിശോധിക്കുകയും ചെയ്‌തു.

എന്നാൽ, സംഭവത്തിൽ ആര്യയ്‌ക്ക് പങ്കില്ലെന്ന് ബോധ്യമായതോടെ പണമിടപാട് നടത്തിയ ബാങ്ക് അക്കൗണ്ടിനെയും ഐപി അഡ്രസ്സിനെയും ആസ്‌പദമാക്കി അന്വേഷണം പുരോഗമിച്ചു. ഇതോടെ ആൾമാറാട്ടത്തിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Also Read: ആര്യക്ക് ഇരട്ടി മധുരം; സർപട്ട പരമ്പരൈക്ക് പിന്നാലെ പെൺകുഞ്ഞിന്‍റെ അച്ഛനായി

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മുഹമ്മദ് അർമനും ഭാര്യ സഹോദരൻ മുഹമ്മദ് ഹുസൈനിയുമാണ് കേസിലെ പ്രതികൾ എന്ന് തിരിച്ചറിഞ്ഞത്.

  • I would like to thank Commissioner of Police @chennaipolice_
    Additional Commissioner of Police-Central Crime Branch and
    Cyber Crime Team of Chennai city for arresting the Real culprit. It was a real mental trauma which I never expressed. Love to everyone who believed in me 🤗

    — Arya (@arya_offl) August 24, 2021 " class="align-text-top noRightClick twitterSection" data=" ">

ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ഐപാഡ്, മറ്റ് നിർണായക രേഖകൾ എന്നിവ പിടിച്ചെടുത്തു. ഇരുവരെയും എഗ്‌മോർ സെഷൻ കോടതിയിൽ ഹാജരാക്കി സെപ്‌തംബർ ഏഴ് വരെ റിമാൻഡ് ചെയ്‌തു.

പ്രജിത്ത് കാരണവർ സംവിധാനം ചെയ്‌ത് 2015ലിറങ്ങിയ ഒരു വടക്കൻ സെൽഫി എന്ന ചിത്രവും സമാനമായ സൈബർ ക്രൈമാണ് പ്രമേയമാക്കിയത്.

മരിച്ചുപോയ ഹരിനാരായണനായി ആൾമാറാട്ടം നടത്തി ഡെയ്‌സിയിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുന്നതായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.

തന്നെ മാനസിക സംഘർഷത്തിലാക്കിയ കേസിൽ നിന്ന് മുക്തനായ സന്തോഷം പങ്കുവച്ച് ആര്യ

കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന ചെന്നൈ പൊലീസിനും ക്രൈം ബ്രാഞ്ചിനും സൈബർ ടീമിനും നന്ദി അറിയിക്കുന്നുവെന്ന് ആര്യ ട്വിറ്ററിലൂടെ അറിയിച്ചു.

താനിതുവരെ വെളിപ്പെടുത്താത്ത മാനസിക സംഘർഷമായിരുന്നു ഇത്. അതിൽ നിന്ന് ഇപ്പോൾ മുക്തനായെന്നും നടൻ വിശദമാക്കി. തന്നെ വിശ്വസിച്ച ആരാധകരോടുള്ള സ്‌നേഹവും ആര്യ ട്വീറ്റിൽ പ്രകടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.