ETV Bharat / sitara

സൂര്യ മാപ്പു പറയണം; സൂര്യയും പട്ടാളി മക്കൾ കക്ഷിയും തമ്മില്‍ വീണ്ടും തര്‍ക്കം - സൂര്യയും പട്ടാളി മക്കൾ കക്ഷിയും തമ്മില്‍ വീണ്ടും തര്‍ക്കം

Tussle Continues Between PMK and Actor Suriya: സൂര്യയുടെ ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രം റിലീസ്‌ ചെയ്യരുതെന്നാവശ്യപ്പെട്ട്‌ പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) പ്രവര്‍ത്തകന്‍ അടുത്തിടെ പരാതി നല്‍കിയിരുന്നു

Tussle Continues Between PMK and Actor Suriya  സൂര്യയും പട്ടാളി മക്കൾ കക്ഷിയും തമ്മില്‍ വീണ്ടും തര്‍ക്കം  സൂര്യ മാപ്പു പറയണം
സൂര്യ മാപ്പു പറയണം
author img

By

Published : Mar 16, 2022, 6:16 PM IST

ചെന്നൈ: സൂര്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രം റിലീസ്‌ ചെയ്യരുതെന്നാവശ്യപ്പെട്ട്‌ പട്ടാളി മക്കള്‍ കക്ഷി (പിഎംകെ). 'ജയ് ഭീം' സിനിമയിൽ തങ്ങളുടെ സമുദായത്തെ അവഹേളിച്ചെന്ന് ആരോപിച്ച് സൂര്യ മാപ്പ് പറയണമെന്ന് പിഎംകെ ആവശ്യപ്പെട്ടിരുന്നു. 'എതർക്കും തുനിന്തവന്‍റെ' റിലീസോടെയാണ് പ്രശ്‌നം വീണ്ടും ഉയർന്നു വന്നിരിക്കുന്നത്.

സൂര്യ മാപ്പ് പറയുന്നതുവരെ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യില്ലെന്ന് പിഎംകെ ഭീഷണിപ്പെടുത്തി. മാത്രമല്ല, ഇത്‌ ലംഘിച്ച് ചിത്രം റിലീസ് ചെയ്‌താല്‍ തിയേറ്ററുകൾ ആക്രമിക്കുമെന്നും പിഎംകെ മുന്നറിയിപ്പ് നൽകി. തുടര്‍ന്ന്‌ പൊലീസ്‌ സുരക്ഷയിലായിരുന്നു തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തിയത്‌.

'പിഎംകെയുടെ ഈ പ്രവൃത്തി തെറ്റാണ്. ശതകോടികൾ നിക്ഷേപിച്ചു. ഒരു വ്യവസായം മരവിപ്പിക്കരുത്. ഇത് സൂര്യയുടെ സ്വന്തം സിനിമയല്ല. പിഎംകെ സ്ഥാപകൻ എസ് രാമദോസിന് എല്ലാം അറിയാം. അദ്ദേഹം തന്‍റെ സന്നദ്ധപ്രവർത്തകരെ നിയന്ത്രിക്കണം. രജനീകാന്ത്, വിജയ് ചിത്രങ്ങളിൽ എല്ലാത്തിലും പുകവലി രംഗങ്ങളുള്ളതിനെ തുടര്‍ന്ന്‌ സാമൂഹ്യക്ഷേമത്തിനായി പോരാടിയ പിഎംകെ, 'ജയ് ഭീമില്‍' വണ്ണിയാർ സമുദായത്തെ അപമാനിച്ചുവെന്ന ബാനർ ഉയർത്തുന്നതിലൂടെ പിഎംകെ ജാതിവാദ പാർട്ടിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.'-നിർമാതാവ് കെ.രാജൻ വിശദീകരിച്ചു.

Tussle Continues Between PMK and Actor Suriya: കഴിഞ്ഞ വര്‍ഷം റിലീസ്‌ ചെയ്‌ത സൂര്യയുടെ 'ജയ്‌ ഭീം' സിനിമയെ തുടര്‍ന്നാണ് പിഎംകെയും നടൻ സൂര്യയുമായി പ്രശ്‌നം ഉടലെടുക്കുന്നത്‌. 'ജയ്‌ ഭീമില്‍' ഇരുള സമുദായത്തില്‍ പെട്ട രാജാക്കണ്ണിനെയും കൂട്ടരെയും പൊലീസ്‌ കൊടിയ പീഡനത്തിന് ഇരയാക്കുന്നതും കൊലപ്പെടുത്തുന്നതും പരാമര്‍ശിച്ചപ്പോള്‍ വണ്ണിയാര്‍ സമുദായംഗമായ പൊലീസുകാരെ പ്രതിസ്ഥാനത്ത്‌ കൊണ്ടുവന്നെന്ന്‌ പി.എം.കെ ആരോപിച്ചിരുന്നു.

വടക്കൻ തമിഴ്‌നാട്ടിലെ പ്രബല സമുദായമായ വണ്ണിയാരെ പ്രതിനിധീകരിക്കുന്ന ഒരു അസോസിയേഷൻ ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചതിനെ തുടർന്ന് തര്‍ക്കം രൂക്ഷമായിരുന്നു. സമൂഹത്തിന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിന് നടൻ സൂര്യ നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

2002ൽ രജനികാന്തിന്‍റെ 'ബാബ' എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ സിനിമയിൽ പുകവലി രംഗങ്ങൾ ധാരാളമുണ്ടായിരുന്നതിനാൽ പിഎംകെ പ്രവർത്തകര്‍ തിയേറ്ററുകൾ തകർക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. 'ബാബ' മുതൽ വിജയ്‌യുടെ 'സർക്കാർ' വരെ തുടരുന്ന തർക്ക വിഷയം ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. 'സർക്കാരി'ല്‍ വിജയ് സിഗരറ്റ് പിടിക്കുന്ന രംഗമാണ് പിഎംകെയെ ചൊടിപ്പിച്ചത്‌. എന്നാൽ അതില്‍ നിന്നും വ്യത്യസ്‌തമാണ് 'ജയ്‌ ഭീം'.

സൂര്യയെ നായകനാക്കി ടി എസ് ജ്ഞാനവേൽ ഒരുക്കിയ 'ജയ് ഭീമിലൂടെ' മേല്‍ ജാതിയുടെ അടിച്ചമർത്തൽ മൂലം ദുരിതമനുഭവിക്കുന്ന ഇരുളർ സമുദായത്തിന്‍റെ കഥയാണ് അവതരിപ്പിച്ചത്. ഒരു യഥാർഥ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സമുദായത്തെ അക്രമാസക്തരായി ചിത്രീകരിക്കുന്നുവെന്ന് പിഎംകെ ആരോപിക്കുന്നു.

Also Read: 'സല്യൂട്ട്‌' ഒടിടിക്ക് വേണ്ടി നിര്‍മിച്ച ചിത്രം; അവകാശ വാദങ്ങളുമായി വേഫറര്‍ ഫിലിംസ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.