കൊവിഡിന് ശേഷം തിയേറ്ററുകൾ വീണ്ടും പുതിയ സിനിമകളുമായി സജീവമായി. എന്നാൽ, കുടുംബചിത്രങ്ങൾ വന്നാൽ മാത്രമേ മഹാമാരിയുടെ ആശങ്കകൾ മാറ്റിവച്ച് തിയേറ്ററുകളിലേക്ക് ആളുകൾ ഒഴുകുകയുള്ളുവെന്നാണ് തിയേറ്റർ ഉടമകളും ജീവനക്കാരുമൊക്കെ പറയുന്നത്. ഫാമിലി എന്‍റെർടെയ്‌നറായി ഒരുക്കുന്ന സുനാമിയും മലയാള സിനിമക്ക് തരുന്നത് ഈ പ്രതീക്ഷയാണ്.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിന്‍റെ ആദ്യത്തെ ടീസറിലും പുതിയതായി പുറത്തിറങ്ങിയ ടീസറിലും ഇന്നസെന്‍റ് പറയുന്നതും കുടുംബത്തിനൊപ്പം തിയേറ്ററിലേക്ക് വന്നോളു, എന്‍റർടെയ്‌ൻ ചെയ്യാൻ സുനാമി റെഡിയെന്നാണ്.
ഒന്നാമത്തെ ടീസറിൽ ദിലീപും ഇന്നസെന്‍റുമായിരുന്നെങ്കിൽ ഇന്ന് പുറത്തുവിട്ട ടീസറിൽ പിഷാരടിയും മുകേഷുമാണ്. മുകേഷ് ചിത്രത്തിൽ ഒരു ഗാനമാലപിച്ചിട്ടുണ്ടെന്നും അത് രസകരമായെന്നും രമേശ് പിഷാരടി ഫോൺ സംഭാഷണത്തിൽ പറയുന്നു. ഒപ്പം സിനിമയുടെ കഥയെന്തെന്നും പിഷാരടി മുകേഷിനോട് ചോദിച്ചു. സുനാമി എന്ന് പറയുന്ന പടം ഒന്നുമില്ല എന്നാണ് മുകേഷ് മറുപടി നൽകുന്നത്. ഒപ്പം, ഇന്നസെന്‍റും സുരേഷ് കൃഷ്‌ണയും ദേവി അജിത്തും ഉൾപ്പെടുന്ന ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കിയാണ് പുതിയ ടീസർ ഒരുക്കിയിരിക്കുന്നത്.
ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സുനാമിയിൽ ഇന്നസെന്‍റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍ തുടങ്ങി മികച്ച താരനിര തന്നെ അണിനിരക്കുന്നു.
അലക്സ് ജെ. പുളിക്കലാണ് ഛായാഗ്രഹകൻ. രതീഷ് രാജ് എഡിറ്റിങ് നിർവഹിക്കുന്നു. യാക്‌സന്‍ ഗാരി പെരേരയും നേഹ എസ്. നായരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അലന്‍ ആന്‍റണിയാണ് സുനാമി നിർമിക്കുന്നത്.