ETV Bharat / sitara

ട്രാൻസ്‌ജെൻഡർ അനന്യയുടെ ജീവിതസമരം വെള്ളിത്തിരയിലേക്ക് - അനന്യ ലിംഗമാറ്റ ശസ്‌ത്രക്രിയ വാർത്ത

ബയോപിക് ഒരുക്കുന്നത് പ്രദീപ് ചൊക്ലി ; പ്രശസ്ത താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും

pradeep chokli news  pradeep chokli transgender activist ananya kumari news  transgender activist ananya kumari news  transgender ananya kumari alex suicide news  ട്രാൻസ്‌ജെൻഡർ അനന്യ വാർത്ത  അനന്യ ആത്മഹത്യ വാർത്ത  അനന്യ ലിംഗമാറ്റ ശസ്‌ത്രക്രിയ വാർത്ത  അനന്യ സിനിമ പ്രദീപ് ചൊക്ലി വാർത്ത
ട്രാൻസ്‌ജെൻഡർ അനന്യ
author img

By

Published : Jul 26, 2021, 10:20 PM IST

ലിംഗമാറ്റ ശസ്‌ത്രക്രിയയിലെ അപാകതകളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്‌ടിവിസ്റ്റ് അനന്യയുടെ ജീവിതത്തെ അധികരിച്ച് സിനിമയൊരുങ്ങുന്നു. സംവിധായകന്‍ പ്രദീപ് ചൊക്ലി അനന്യയുടെ ബയോപിക് ഒരുക്കുന്നതായാണ് റിപ്പോർട്ട്.

സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും ഐഎഫ്‌എഫ്‌കെ അടക്കമുള്ള സാംസ്‌കാരിക പരിപാടികളുടെ അവതാരകയുമായിരുന്ന അനന്യ കുമാരി അലക്‌സ് നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ പ്രമേയം.

അനന്യയായി വേഷമിടുന്നത് ഒരു ട്രാന്‍സ്‌ജെഡര്‍ തന്നെ ആയിരിക്കും. കൂടാതെ, മലയാളത്തിലെ പ്രശസ്‌ത താരങ്ങളും ബയോപിക്കിന്‍റെ ഭാഗമാകും. താജുദ്ദീനാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്.

പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം, പേടി തൊണ്ടന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പ്രദീപ് ചൊക്ലി. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് സൂചന.

More Read: ലിംഗമാറ്റ ശസ്‌ത്രക്രിയകള്‍ പഠിക്കുന്നതിന് വിദഗ്‌ധ സമിതിയുമായി ആരോഗ്യ വകുപ്പ്

2020 ജൂലൈയിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അനന്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ, ശസ്‌ത്രക്രിയയ്ക്ക് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ അനന്യയ്‌ക്ക് നേരിടേണ്ടി വന്നു. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജോയും ജീവനൊടുക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.