മലയാളം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ബേസിൽ ജോസഫിന്‍റെ ആക്ഷനും കോമഡിയും നിറച്ച പുത്തൻ ചിത്രം മലയാളികളെ കുടുകുടാ ചിരിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
കൊവിഡ് പ്രതിസന്ധിയിൽ നിന്നും തിയേറ്ററുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമ്പോൾ, സിനിമാകൊട്ടകകളിലേക്ക് കാണികളെ തിരിച്ചുകൊണ്ടുവരാൻ മിന്നൽ മുരളി വലിയ ഘടകമാകുമെന്നും കണക്കുകൂട്ടിയിരുന്നു.
-
Ithu minnum⚡⚡ Striking soon on Netflix. #MinnalOnNetflix pic.twitter.com/KybotPrMPE
— Netflix India South (@Netflix_INSouth) September 6, 2021 " class="align-text-top noRightClick twitterSection" data="
">Ithu minnum⚡⚡ Striking soon on Netflix. #MinnalOnNetflix pic.twitter.com/KybotPrMPE
— Netflix India South (@Netflix_INSouth) September 6, 2021Ithu minnum⚡⚡ Striking soon on Netflix. #MinnalOnNetflix pic.twitter.com/KybotPrMPE
— Netflix India South (@Netflix_INSouth) September 6, 2021
മിന്നൽ മുരളി ഉടൻ നെറ്റ്‌ഫ്ലിക്‌സിൽ
എന്നാൽ, കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ടൊവിനോ നായകനാകുന്ന സൂപ്പർ ഹീറോ ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെ റിലീസിനെത്തുകയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമായി മിന്നൽ മുരളി ഉടൻ റിലീസ് ചെയ്യുമെന്ന് നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ അറിയിച്ചു. ചിത്രത്തിന്‍റെ റിലീസ് ടീസർ പങ്കുവച്ചുകൊണ്ടാണ് നെറ്റ്‌ഫ്ലിക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.
More Read: മിന്നൽ മുരളി ഒടിടി റിലീസിന്! നെറ്റ്‌ഫ്ലിക്‌സിന്‍റെ പുതിയ ട്വീറ്റ് ചർച്ചയാവുന്നു
ആരണ്യകാണ്ഡം, അസുരൻ ചിത്രങ്ങളിലൂടെ സുപരിചിതനായ ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് അഭിനയനിരയിലെ മറ്റ് പ്രമുഖർ. സോഫിയ പോൾ നിർമിച്ച ചിത്രത്തിന് സമീർ താഹിർ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
ബാറ്റ്‌മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ആക്ഷൻ പാക്ക്‌ഡ് ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ വ്ലാഡ് റിംബർഗാണ് മിന്നൽ മുരളിയിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്.