ഗോദയ്‌ക്ക് ശേഷം ടൊവിനോ തോമസ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'മിന്നൽ മുരളി' ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്‌തംബറിൽ ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെ നേരിട്ട് പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. നെറ്റ്‌ഫ്ലിക്‌സിൽ ഭീമൻ തുകക്കാണ് സിനിമ വിറ്റുപോയതെന്നാണ് സൂചന.
അണിയറപ്രവർത്തകർ ഇക്കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല. ഓണം റിലീസായി മിന്നൽ മുരളി തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ ബഹുഭാഷ ചിത്രത്തിന്‍റെ റിലീസും അനിശ്ചിതത്തിലാണ്.
മിന്നൽ മുരളി നേരിട്ട് ഒടിടിയിലേക്ക്
എന്നാൽ, സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം നെറ്റ്‌ഫ്ലിക്‌സിലൂടെ മിന്നൽ മുരളി പ്രദർശനത്തിന് എത്തുമെന്നും വമ്പൻ തുകക്ക് ഒടിടി കമ്പനി ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും സിനിമ തിയേറ്റർ റിലീസ് തന്നെയാകുമെന്നായിരുന്നു അറിയിപ്പ്.
-
#OTT big deal - @ttovino super hero entertainer #MinnalMurali will premiere on @netflix in Sep! The big budget film directed by @iBasil and produced by #SophiaPaul was grabbed for a high streaming price. pic.twitter.com/K2HZgzYaG3
— Sreedhar Pillai (@sri50) August 9, 2021 " class="align-text-top noRightClick twitterSection" data="
">#OTT big deal - @ttovino super hero entertainer #MinnalMurali will premiere on @netflix in Sep! The big budget film directed by @iBasil and produced by #SophiaPaul was grabbed for a high streaming price. pic.twitter.com/K2HZgzYaG3
— Sreedhar Pillai (@sri50) August 9, 2021#OTT big deal - @ttovino super hero entertainer #MinnalMurali will premiere on @netflix in Sep! The big budget film directed by @iBasil and produced by #SophiaPaul was grabbed for a high streaming price. pic.twitter.com/K2HZgzYaG3
— Sreedhar Pillai (@sri50) August 9, 2021
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ടാഗ്‌ലൈനിൽ ഒരുക്കുന്ന മിന്നൽ മുരളി തെലുങ്കിൽ മെറുപു മുരളിയായും കന്നഡയിൽ മിൻചു മുരളിയായും ഹിന്ദിയിൽ മിസ്റ്റർ മുരളിയായുമാണ് പുറത്തിറങ്ങുന്നത്. തമിഴിൽ ചിത്രത്തിന്‍റെ പേര് മിന്നൽ മുരളി എന്ന് തന്നെയാണ്.
More Read: റെക്കോഡ് തുകയ്‌ക്ക് മിന്നൽ മുരളി സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. അജു വർഗീസ്, ബൈജു, ബിജു കുട്ടൻ, ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സമീർ താഹിർ ഫ്രെയിമുകൾ ഒരുക്കുന്ന മിന്നൽ മുരളിയുടെ കലാസംവിധായകൻ മനു ജഗദ് ആണ്. ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ വ്ളാഡ് റിംബർഗ് ആണ് ചിത്രത്തിന്‍റെ സംഘട്ടനരംഗങ്ങൾ തയ്യാറാക്കുന്നത്.