Minnal Murali Christmas song : ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് 'മിന്നല്‍ മുരളി'. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന 'മിന്നല്‍ മുരളി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന സിനിമ ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 24ന് നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് എത്തുന്നത്.
Minnal Murali song sung by MG Sreekumar : ചിത്രത്തിലെ ക്രിസ്‌മസ് ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ എം.ജി ശ്രീകുമാര്‍ പാടുന്ന 'നിറഞ്ഞു താരകങ്ങള്‍' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
Minnal Murali world premiere show : നെറ്റ്‌ഫ്ലിക്‌സ് പ്രീമിയറിന് മുമ്പേ ചിത്രത്തിന്‍റെ ഗ്ലോബല്‍ പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലില്‍ നടന്നിരുന്നു. ഈ മാസം 16നായിരുന്നു ജിയോ മാമി പ്രദര്‍ശനം. പ്രീമിയര്‍ ഷോയ്‌ക്ക് ശേഷം മികച്ച അഭിപ്രായമാണ് 'മിന്നല്‍ മുരളി'ക്ക് ലഭിച്ചത്.
- " class="align-text-top noRightClick twitterSection" data="">
Priyanka Chopra about Minnal Murali : 'മിന്നല്‍ മുരളി' ഇഷ്‌ടപ്പെട്ടതായി ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിന്‍റെ ചെയര്‍പേഴ്‌സണും പ്രമുഖ ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര നേരത്തെ തന്നെ പറഞ്ഞിരുന്നു.
Minnal Murali songs : ചിത്രത്തിന്‍റെ ട്രെയ്‌ലറുകളും ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. 'തീ മിന്നല്‍ തിളങ്ങി' എന്ന ടൈറ്റില്‍ ഗാനം, 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന ലിറിക്കല്‍ വീഡിയോ ഗാനം, 'കുഗ്രാമമെ', 'എടുക്ക കാശായ്', 'ആരോമല്‍', 'രാവില്‍' എന്നീ ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
Minnal Murali Trailer : അടുത്തിടെ ചിത്രത്തിന്‍റെ ബോണസ് ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. ചിരിയുടെ മാലപ്പടക്കവുമായാണ് ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതെങ്കില്‍ കണ്ണീരാണ് ബോണസ് ട്രെയ്‌ലര്‍ നല്‍കിയത്. ഒരു നാട് മുഴുവന്‍ അപകടത്തിലാകുമ്പോള്‍ രക്ഷകനായി സൂപ്പര്‍ ഹീറോയായി എത്തുന്ന ടൊവിനോയാണ് ബോണസ് ട്രെയ്‌ലറില്‍ . ആദ്യ ട്രെയ്‌ലറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
Tovino Thomas as superhero : ജയ്‌സണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിക്കുന്ന ജയ്‌സണ്‍ ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. ബിഗ് ബഡ്‌ജറ്റ് ആയി ഒരുങ്ങുന്ന ചിത്രം 1990 കളിലൂടെയാണ് കഥ പറയുന്നത്.
Minnal Murali cast and crew : ടൊവിനോയെ കൂടാതെ അജു വര്‍ഗീസ്, മാമുക്കോയ, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 'ജിഗര്‍ത്തണ്ട', 'ജോക്കര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമ സുന്ദരവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Andrew D'Cruz in Minnal Murali : വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ് സൂപ്പര്‍ വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. കലാസംവിധാനം മനു ജഗത്തും നിര്‍വഹിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോളിന്‍റെ നിര്‍മാണത്തില്‍ ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ചിത്രമാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്‌റ്റിന്‍ മാത്യു എന്നിവരാണ് രചന നിര്‍വഹിക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍ സംഗീതവും നിര്‍വഹിക്കുന്നു.
Once again Tovino Thomas and Basil Joseph : 'ഗോദ' ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
Also Read : 'ചുരുളി' സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത പതിപ്പാണ് ഒടിടിയിലെന്ന് ബോര്‍ഡ് ഹൈക്കോടതിയില്‍