ETV Bharat / sitara

ടൊവിനോയുടെ 'കള' മാർച്ച് 25ന് - tovino kala film news

ടൊവിനോ തോമസ് നായകനാകുന്ന കളക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് ടൊവിനോ തോമസ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

ടൊവിനോ കള സിനിമ വാർത്ത  ടൊവിനോ തോമസ് സിനിമ പുതിയ വാർത്ത  കള മാർച്ച് 25 പുതിയ വാർത്ത  കള റിലീസ് വാർത്ത  kala release 25th march news  tovino thomas kala news latest  tovino kala film news  rohit vs kala news
ടൊവിനോയുടെ കള മാർച്ച് 25ന്
author img

By

Published : Mar 18, 2021, 2:50 PM IST

ടൊവിനോ തോമസ് നായകനാകുന്ന കളയുടെ റിലീസ് പ്രഖ്യാപിച്ചു. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25ന് പുറത്തിറങ്ങും. അതേ സമയം, ചിത്രത്തിന് സെൻസർ ബോർഡിന്‍റെ അംഗീകാരം ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചതായും "ബീപ്പോ കട്ടോ ഒന്നുമില്ലാതെ, മുതിർന്നവർക്ക് മാത്രം, കുട്ടികൾ മാറി നിൽക്കൂ," എന്നാണ് ടൊവിനോ തോമസ് ഫേസ്‌ബുക്കിൽ കുറിച്ചത്.

" class="align-text-top noRightClick twitterSection" data="

#Kala # കള March 25th Worldwide Release! 🤗

Posted by Tovino Thomas on Thursday, 18 March 2021
">

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത്. സംവിധായകനും യദു പുഷ്പാകരനും ചേർന്നാണ് കളയുടെ രചന നിർവഹിച്ചിരിക്കുന്നത്. അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ചമൻ ചാക്കോയാണ്.

മുമ്പ് സിനിമയുടെ ആക്ഷൻ രംഗങ്ങൾക്കിടെ ടൊവിനോക്ക് പരിക്കേറ്റിരുന്നു. ചിത്രം അതികഠിനമായിരുന്നെങ്കിലും സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് കള പൂർത്തിയാക്കാൻ സഹായിച്ചതെന്ന് ടൊവിനോ തോമസ് അറിയിച്ചിരുന്നു. ജുവിസ് പ്രൊഡക്ഷന്‍സിന്‍റെയും അഡ്‌വെഞ്ചേഴ്സ് കമ്പനിയുടെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.