ETV Bharat / sitara

കൊവിഡ് സാന്ത്വന പദ്ധതി : ഫെഫ്‌കയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി ടൊവിനോ തോമസ് - Tovino Thomas donated Rs 2 lakh for FFKA

നേരത്തെ പൃഥ്വിരാജും നടനും സംവിധായകനുമായ അനൂപ് മേനോനും സംഭാവനകള്‍ നല്‍കിയിരുന്നു.

Tovino Thomas donated Rs 2 lakh for FFKA activities  ഫെഫ്‌കയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ നല്‍കി ടൊവിനോ തോമസ്  ഫെഫ്‌ക വാര്‍ത്തകള്‍  ടൊവിനോ തോമസ് ഫെഫ്‌ക  Tovino Thomas donated Rs 2 lakh for FFKA  Tovino Thomas FFKA
ഫെഫ്‌കയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ നല്‍കി ടൊവിനോ തോമസ്
author img

By

Published : Jun 19, 2021, 7:42 AM IST

കൊവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ സിനിമ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് തങ്ങളാല്‍ കഴിയുന്ന ധനസഹായം എത്തിച്ചുവരികയാണ് ഫെഫ്‌ക. സംഘടനയുടെ ഏറ്റവും പുതിയ ചുവടുവയ്പ്പായ കൊവിഡ് സാന്ത്വന പദ്ധതി നിരവധി പേര്‍ക്കാണ് തുണയാകുന്നത്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കിയിരിക്കുകയാണ് യുവനടന്‍ ടൊവിനോ. നടന് നന്ദി അറിയിച്ച് സംഘടന ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

നേരത്തെ ഈ സാന്ത്വന പദ്ധതിയിലേക്ക് പൃഥ്വിരാജും നടനും സംവിധായകനുമായ അനൂപ് മേനോനും സംഭാവനകള്‍ നല്‍കിയിരുന്നു. ഫെഫ്‌കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതികളാണ് ഫെഫ്‌ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഫെഫ്‌കയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍

ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതർക്ക് ധനസഹായം, കൊവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികള്‍ക്ക് പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടന അംഗത്വം, ജോലി എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്.

പൃഥ്വിരാജിനും അനൂപ് മേനോനും പുറമെ നിര്‍മാതാവ് ഫിലിപ്പോസ്.കെ.ജോസഫും ധനസഹായം നല്‍കിയിരുന്നു.

Also read: ഫെഫ്‌കയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് അനൂപ് മേനോനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.