ETV Bharat / sitara

പ്രതിഫലം കുറച്ച് ടൊവിനോ തോമസും ജോജു ജോര്‍ജും - ടൊവിനോ തോമസ് വാര്‍ത്തകള്‍

ജോജു ജോര്‍ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. കൂടാതെ യുവനടന്‍ ടൊവിനോ അഭിനയിക്കുന്നതിന് മുമ്പ് പ്രതിഫലം വേണ്ടെന്നും സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് തരുന്ന തുക സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ആന്‍റോ ജോസഫ്.

പ്രതിഫലം കുറച്ച് ടൊവിനോ തോമസും ജോജു ജോര്‍ജും  joju george adjusted there remuneration  tovino thomas and joju george adjusted there remuneration  malayalam cinema remuneration news  ടൊവിനോ തോമസ് വാര്‍ത്തകള്‍  ടൊവിനോ തോമസ് സിനിമകള്‍
പ്രതിഫലം കുറച്ച് ടൊവിനോ തോമസും ജോജു ജോര്‍ജും
author img

By

Published : Oct 1, 2020, 5:35 PM IST

കൊവിഡ് ബാധിച്ച വ്യവസായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. മാസങ്ങളോളം ചിത്രീകരണവും റിലീസിങ്ങും നീട്ടിവെച്ചിരിക്കുകയായിരുന്നു. വലിയ മുതല്‍ മുടക്കില്‍ നിര്‍മിച്ച മലയാളത്തിലേത് അടക്കമുള്ള പല ചിത്രങ്ങളും ഇപ്പോഴും പെട്ടിക്കുള്ളില്‍ ഇരിക്കുകയാണ്. നാളുകളെ ആയിട്ടുള്ളൂ സിനിമാ മേഖലയില്‍ ഷൂട്ടിങുകള്‍ പുനരാരംഭിച്ചിട്ട്. മാത്രമല്ല... ഇപ്പോഴും തിയേറ്ററുകള്‍ തുറന്നിട്ടില്ല. ചെറിയ ബഡ്‌ജറ്റ് ചിത്രങ്ങളില്‍ ചിലത് ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രദര്‍ശിപ്പിച്ചുവെന്ന് മാത്രം. ഈ പ്രതിസന്ധി ഘട്ടത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് മലയാള സിനിമ നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു.

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രതിഫലം കുറക്കുകയും ചെയ്തിരുന്നു. അപ്പോഴും ചില താരങ്ങള്‍ പ്രതിഫലം കുറച്ചിരുന്നില്ല. ഇപ്പോള്‍ ആ പ്രശ്നവും പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ജോജു ജോര്‍ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. കൂടാതെ യുവനടന്‍ ടൊവിനോ അഭിനയിക്കുന്നതിന് മുമ്പ് പ്രതിഫലം വേണ്ടെന്നും സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് തരുന്ന തുക സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ആന്‍റോ ജോസഫ് പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനകളുമായി സഹകരിക്കുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.