ഫെബ്രുവരി 14ന് നിരവധി ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വാലന്‍റൈന്‍സ് ആശംസകളുമായി എത്തിയത്. കൂട്ടത്തിൽ സിനിമാ താരങ്ങളും തങ്ങളുടെ നല്ലപാതിക്ക് ആശംസകളുമായി എത്തി. എന്നാൽ നടൻ ടൊവിനോ തോമസ് ഭാര്യ ലിഡിയക്ക് വാലന്‍റൈന്‍സ് ദിനാശംസകൾ നൽകാൻ അൽപം വൈകി. വൈകി എന്ന് പറഞ്ഞാൽ രാത്രിയായി എന്ന് അര്‍ഥം.
പത്ത് വർഷം മുമ്പുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ടൊവിനോ ലിഡിയക്ക് പ്രണയദിനാശംസകൾ നേർന്നത്. ‘ഇച്ചിരി ലേറ്റ് ആയിപ്പോയി എന്നാലും പിടിച്ചോ ഒരു ആശംസ’ എന്ന കുറിപ്പും ഒപ്പം ഉണ്ടായിരുന്നു. ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നെടുത്ത ചിത്രമാണ് ടൊവിനോ പങ്കുവച്ചത്. ടൊവിനോയുടെ പോസ്റ്റിന് താഴെ കമന്‍റുകളുമായി നിരവധി താരങ്ങളും എത്തിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും മുമ്പൊരിക്കല്‍ ടൊവിനോ തന്നെ മനസ് തുറന്നിട്ടുണ്ട്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രണയമാണ് ഇവിടെ വരെ എത്തിയതെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. പ്രണയം ആരംഭിച്ചതും പിന്നീട് ലിഡിയയെ വിവാഹം ചെയ്തതും രസകരമായ കുറിപ്പിലൂടെ ടൊവിനോ പങ്കുവെച്ചിരുന്നു.
ടൊവീനോയെ കൂടാതെ ഭാവന, സൗബിൻ ഷാഹിർ, വിനു മോഹൻ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ ജീവിത പങ്കാളിക്ക് വാലന്‍റൈന്‍സ് ആശംസകളുമായി എത്തിയിരുന്നു. പത്ത് വര്‍ഷം മുമ്പുള്ള ടൊവിനോയുടെയും ലിഡിയയുടെയും ഫോട്ടോ ഇതിനോടകം വൈറലായി കഴിഞ്ഞു.