ETV Bharat / sitara

പേര് 'കൊറോണ', നേരിടുന്ന കളിയാക്കലുകളെ കുറിച്ച് ടോം ഹാങ്ക്സിന് വിദ്യാര്‍ഥിയുടെ കത്ത് - നടന്‍ ടോം ഹാങ്ക്സ്

എട്ട് വയസുള്ള കൊറോണ ഡി വ്രൈസാണ് ടോം ഹാങ്ക്സിന് മെയില്‍ അയച്ചത്

TOM HANKS  ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സ്  നടന്‍ ടോം ഹാങ്ക്സ്  Tom Hanks latest news
പേര് 'കൊറോണ', നേരിടുന്ന കളിയാക്കലുകളെ കുറിച്ച് ടോം ഹാങ്ക്സിന് വിദ്യാര്‍ഥിയുടെ കത്ത്
author img

By

Published : Apr 24, 2020, 7:13 PM IST

പേര് കൊറോണ എന്നായതിന്‍റെ പേരില്‍ നേരിടേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സിന് ഇമെയില്‍ സന്ദേശമയച്ച് സ്കൂള്‍ വിദ്യാര്‍ഥി. എട്ട് വയസുള്ള കൊറോണ ഡി വ്രൈസാണ് ടോം ഹാങ്ക്സിന് മെയില്‍ അയച്ചത്.

ഓസ്ട്രേലിയയില്‍ സിനിമാ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കൊവിഡ് പിടിപെട്ട് ടോം ഹാങ്ക്സും ഭാര്യയും ചികിത്സയിലായിരുന്നു. ഇപ്പോള്‍ ഇരുവരും രോഗം ഭേദപ്പെട്ട് വിശ്രമിക്കുകയാണ്. കഴിഞ്ഞ‌ ദിവസമാണ് കൊവിഡ് രോഗം ഭേദമായ ഹാങ്ക്സിനോട് ക്ഷേമാന്വേഷണം നടത്തിക്കൊണ്ട് കൊറോണ ഡി വ്രൈസാ മെയില്‍ അയച്ചത്. 'താങ്കള്‍ക്കും ഭാര്യക്കും കൊവിഡ് 19 ബാധിച്ചതായുള്ള വാര്‍ത്ത ഞാന്‍ കേട്ടു. നിങ്ങള്‍ ഇപ്പോള്‍ സുഖം പ്രാപിച്ചില്ലേ...? എനിക്ക് എന്‍റെ പേര് ഇഷ്ടമാണ്. പക്ഷേ സ്കൂളില്‍ എല്ലാവരും എന്നെ കൊറോണ വൈറസ് എന്ന് വിളിക്കുന്നു. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവും വരും...' ഇതായിരുന്നു കൊറോണ ഡി വ്രൈസായുടെ മെയില്‍.

മെയില്‍ വായിച്ച ടോം ഹാങ്ക്സ് മനോഹരമായ മറുപടിയും കുഞ്ഞ് സമ്മാനവും വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തു. കുട്ടിയെ അനുമോദിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. നിന്‍റെ കത്ത് എന്നെയും ഭാര്യയെയും വളരെ അധികം അത്ഭുതപ്പെടുത്തിയെന്നാണ് ടോം ഹാങ്ക്സ് കുട്ടിക്ക് നല്‍കിയ മറുപടി. ഒപ്പം ഓസ്ട്രേലിയയില്‍ നിന്ന് അദ്ദേഹം വാങ്ങിയ കൊറോണ ബ്രാന്‍റഡ് ടൈപ്പ് റൈറ്ററും നല്‍കി. 'ഈ ടൈപ്പ് റൈറ്റര്‍ നിനക്ക് യോജിക്കുമെന്ന് തോന്നുന്നു. മുതിര്‍ന്ന ഒരാളോട് ചോദിക്കൂ ഇതെങ്ങനെയുണ്ടെന്ന്.... എനിക്ക് മറുപടി എഴുതാന്‍ ഇത് ഉപയോഗിക്കൂ..' ടോം ഹാങ്ക്സ് കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.