ETV Bharat / sitara

സില്‍ക്ക് സ്‌മിതയുടെ രൂപസാദൃശ്യവുമായി ടിക് ടോക്കില്‍ അപര - വിനു ചക്രവര്‍ത്തി

സില്‍ക്ക് സ്‌മിതയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ടിക് ടോക്ക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സില്‍ക്കിന്‍റെ രൂപസാദൃശ്യവുമായി ടിക് ടോക്കില്‍ അപര
author img

By

Published : Oct 13, 2019, 7:48 PM IST

സില്‍ക്ക് സ്‌മിത എന്ന അഭിനേത്രിക്ക് ഒരു മുഖവുര ആവശ്യമില്ല. 1980-90 കാലഘട്ടത്തിലെ മാദക സൗന്ദര്യമായിരുന്നു ആന്ധ്രക്കാരി വിജയലക്ഷ്‌മി എന്ന സില്‍ക്ക് സ്‌മിത. വെള്ളിത്തിരയില്‍ ചുവടുകള്‍ കൊണ്ടും ഉടലുകൊണ്ടും ആരാധകരെ സൃഷ്ടിച്ച നടി. മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്ന സ്‌മിത രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ താരങ്ങള്‍ക്കെല്ലാം ഒപ്പം തിരശ്ശീല പങ്കിട്ടു. 36-ാം വയസ്സില്‍ സ്‌മിത തന്‍റെ ജീവിതം അവസാനിപ്പിച്ചപ്പോള്‍ ഒരു യുഗത്തിന് അവസാനമായ പ്രതീതിയായിരുന്നു. സ്‌മിത വിടവാങ്ങി 23 വര്‍ഷം പിന്നിടുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ടിക് ടോക്ക് വീഡിയോ വൈറലാവുകയാണ്. സ്‌മിതയും രജനികാന്തും അഭിനയിച്ച 'പേസ കൂടാത്' എന്ന ഗാനവുമായി എത്തിയ പെണ്‍കുട്ടിയെ കണ്ടാല്‍ ഇത് സ്‌മിതയല്ലേയെന്ന് അറിയാതെ ചിന്തിച്ച് പോകും. അത്രകണ്ട് രൂപസാദൃശ്യമുണ്ട് പെണ്‍കുട്ടിക്ക്.

വീഡിയോ കാണുമ്പോള്‍ സ്‌മിത വീണ്ടും വീണ്ടും ഓര്‍മ്മകളില്‍ നിറയുന്നുവെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. വിനു ചക്രവര്‍ത്തിയുടെ വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയാണ് സ്‌മിത സിനിമയിലെത്തിയത്. തമിഴില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വിജയലക്ഷ്‌മിക്ക് സില്‍ക്ക് സ്‌മിത എന്ന പേര് നല്‍കിയതും വിനു ചക്രവര്‍ത്തിയാണ്. 1996 സെപ്‌തംബര്‍ 23ന് ആയിരുന്നു സില്‍ക്ക് സ്‌മിതയെ ചെന്നൈയിലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.