സീരിയല്‍-സിനിമാ താരം സ്വാസികയുടെ പുതിയ ആല്‍ബം ശ്രദ്ധേയമാകുന്നു. തിരുവോണ പൊന്നൂഞ്ചല്‍ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ആല്‍ബത്തിന്‍റെ പ്രധാന ആകര്‍ഷണം സ്വാസികയുടെ മനോഹരമായ നൃത്തം തന്നെയാണ്. മലയാളികളെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നതാണ് ആല്‍ബം. ശ്രീകാന്ത് ഹരിഹരനാണ് പാട്ട് പാടിയിരിക്കുന്നത് അനു എലിസബത്തിന്‍റെ വരികള്‍ക്ക് സജ്ന വിനീഷാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗായിക ബി.അരുന്ധതിയുടെ മകനാണ് ഗാനം ആലപിച്ച ശ്രീകാന്ത്. ശ്രീകാന്തിന്‍റെ സഹോദരി ചാരുവാണ് വീഡിയോ ആല്‍ബത്തിന്‍റെ പൂര്‍ത്തീകരണത്തിനായി പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റൊരാള്‍.
- " class="align-text-top noRightClick twitterSection" data="">