മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ വെബ് സീരിസുകളിലൊന്നായിരുന്നു കരിക്കിന്‍റെ തേരാ പാരാ. രസകരമായ നര്‍മ്മ രംഗങ്ങള്‍കൊണ്ടും അവതരണ ശൈലികൊണ്ടുമായിരുന്നു കരിക്ക് വെബ് സീരിസ് ശ്രദ്ധേയമായിരുന്നത്. തേരാ പാരയിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. കരിക്കിന്‍റെ പുതിയ എപ്പിസോഡുകള്‍ക്കായി വലിയ ആകാംഷയോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ തേരാ പാരാ എന്ന പേരില്‍ സിനിമ ഉടന്‍ വരുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു കരിക്ക് ടീം ഇക്കാര്യം അറിയിച്ചത്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിഖില്‍ പ്രസാദ് തന്നെയാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനില്‍ കാര്‍ത്തികേയന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് പിഎസ് ജയഹരി സംഗീതം ഒരുക്കും. പോസ്റ്റര്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ളിയും മോഷന്‍ ഗ്രാഫിക്‌സ് ബിനോയ് ജോണുമാണ് ചെയ്തിരിക്കുന്നത്.