ജെയിംസ് ബോണ്ട് എന്ന ഇതിഹാസ കഥാപാത്രമായി തിളങ്ങിയ സൂപ്പര്‍ താരം ഷോണ്‍ കോണറിയുടെ വിടവാങ്ങലില്‍ അദ്ദേഹത്തെ അനുസ്‌മരിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിനിമലോകം. ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായിരുന്നു ഷോണ്‍ കോണറി. ലണ്ടനിലെ ബഹമാസില്‍ ഉറക്കത്തിലായിരുന്നു മരണം.
കുറച്ചുനാളായി രോഗബാധിതനായിരുന്നു. ഏഴ് ബോണ്ട് സിനിമകളില്‍ മികച്ച സഹനടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. ഷോണ്‍ കോണറിക്ക് ആദരാഞ്‍ജലി അര്‍പ്പിച്ച് മമ്മൂട്ടിയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ജെയിംസ് ബോണ്ട് എന്ന പേര് ഷോണ്‍ കോണറിയെ മാത്രം ഓര്‍മിപ്പിക്കുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. 'ജെയിംസ് ബോണ്ട് എന്ന പേര് ഒരു നടനെ മാത്രം ഓര്‍മിപ്പിക്കുന്നു. അതാണ് ഷോണ്‍ കോണറി. അതിശയകരമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ജെയിംസ് ബോണ്ടിനപ്പുറത്തേക്ക് പോയ താരമാണ് അദ്ദേഹം എന്നാല്‍ നമ്മില്‍ മിക്കവര്‍ക്കും ജെയിംസ് ബോണ്ടിന്‍റെ നിര്‍വചനമാണ് ഷോണ്‍ കോണറി. നിങ്ങളുടെ സിനിമകളിലൂടെ നിങ്ങള്‍ എന്നേക്കും ജീവിക്കുന്നു' മമ്മൂട്ടി കുറിച്ചു.
-
The name James Bond brings to mind only one actor. And that is Sean Connery. The actor who went beyond James bond to...
Posted by Mammootty on Saturday, October 31, 2020