ETV Bharat / sitara

കൊവിഡ്19; 'നോ ടൈം ടു ഡൈ' റിലീസ് നീട്ടി - No Time To Die release pushed back seven months

ലോകമൊട്ടാകെ കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്‍റെ റിലീസ് മാറ്റിയത്. ചിത്രം മാര്‍ച്ച്‌ 31ന് ലണ്ടനില്‍ ആദ്യ റിലീസ് ചെയ്തശേഷം ഏപ്രിലില്‍ രാജ്യാന്തര റിലീസ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

The wait gets longer: 'No Time To Die' release pushed back seven months amid coronavirus outbreak; film to hit the screens in Nov  കൊറോണ വൈറസ്; നോ ടൈം ടു ഡൈ റിലീസ് നീട്ടി  നോ ടൈം ടു ഡൈ റിലീസ് നീട്ടി  നോ ടൈം ടു ഡൈ  കൊവിഡ് 19  No Time To Die release pushed back seven months  coronavirus outbreak
കൊറോണ വൈറസ്; നോ ടൈം ടു ഡൈ റിലീസ് നീട്ടി
author img

By

Published : Mar 5, 2020, 2:20 PM IST

കൊവിഡ് 19 ഭീതി ലോകമൊട്ടാകെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ'യുടെ റിലീസ് നീട്ടി. ആഗോളതലത്തിലുള്ള റിലീസ് നവംബര്‍ വരെ മാറ്റിവെച്ച വിവരം അണിയറപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചിത്രം മാര്‍ച്ച്‌ 31ന് ലണ്ടനില്‍ ആദ്യ റിലീസ് ചെയ്തശേഷം ഏപ്രിലില്‍ രാജ്യാന്തര റിലീസ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 200 മില്യണ്‍ ഡോളറാണ് ചിത്രത്തിന്‍റെ ബജറ്റ്.

  • MGM, Universal and Bond producers, Michael G. Wilson and Barbara Broccoli, announced today that after careful consideration and thorough evaluation of the global theatrical marketplace, the release of NO TIME TO DIE will be postponed until November 2020. pic.twitter.com/a9h1RP5OKd

    — James Bond (@007) March 4, 2020 " class="align-text-top noRightClick twitterSection" data=" ">

യുകെയില്‍ നവംബര്‍ 12നും യുഎസില്‍ നവംബര്‍ 25നും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. യൂണിവേഴ്സല്‍ പിക്ചേഴ്സാണ് ചിത്രത്തിന്‍റെ രാജ്യാന്തര വിതരണക്കാര്‍. കൊവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ സിനിമാ തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് ഹോളിവുഡിലെ നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലിയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് തീയേറ്ററുകള്‍ അടച്ചിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.