ETV Bharat / sitara

സ്ത്രീകള്‍ക്കായി 'കപ്പേള' സൗജന്യമായി പ്രദര്‍ശിപ്പിച്ചു

ഇടപ്പള്ളിയിലെ വനിത, വിനീത എന്നീ തീയേറ്ററുകളിലാണ് ഉച്ചക്ക് സെപ്ഷ്യല്‍ ഷോ നടത്തിയത്

The movie kappela for women was freely displayed  സ്ത്രീകള്‍ക്കായി 'കപ്പേള' സൗജന്യമായി പ്രദര്‍ശിപ്പിച്ചു  കപ്പേള സൗജന്യമായി പ്രദര്‍ശിപ്പിച്ചു  കപ്പേള  സെപ്ഷ്യല്‍ ഷോ  ലോക വനിതാ ദിനം  അന്നാ ബെന്‍  മുഹമ്മദ് മുസ്തഫ  The movie kappela  kappela for women was freely displayed
സ്ത്രീകള്‍ക്കായി 'കപ്പേള' സൗജന്യമായി പ്രദര്‍ശിപ്പിച്ചു
author img

By

Published : Mar 8, 2020, 2:12 PM IST

ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി അന്നാ ബെന്‍ കേന്ദ്രകഥാപാത്രമായി എത്തിയ കപ്പേളയുടെ സൗജന്യ പ്രദര്‍ശനം ഇടപ്പള്ളിയില്‍ ഒരുക്കി. വനിത, വിനീത എന്നീ തീയേറ്ററുകളിലാണ് ഉച്ചക്ക് സ്‌പെഷ്യല്‍ ഷോ നടത്തിയത്. കഴിഞ്ഞ ദിവസം സിനിമയുടെ സൗജന്യ പ്രദര്‍ശനം വനിത ദിനത്തില്‍ ഉണ്ടാകുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയവും പ്രതികാരവുമെല്ലാം അടങ്ങിയ കഥയാണ് കപ്പേള പറയുന്നത്.

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത കപ്പേളയില്‍ അന്ന ബെന്നിന് പുറമെ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുസ്തഫ, നിഖില്‍ വാഹിദ്, സുദാസ് തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന സിനിമക്ക് സുഷിന്‍ ശ്യാം സംഗീതമൊരുക്കിയിരിക്കുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് കപ്പേള.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.