The Batman The Bat and The Cat trailer : 'ദ ബാറ്റ്‌മാന്‍ : ദ ബാറ്റ് ആന്‍ഡ് ദ ക്യാറ്റ്' ട്രെയ്‌ലര്‍ പുറത്തുവിട്ടു. ബാറ്റ്‌മാനും പെന്‍ഗ്വിനും തമ്മിലുള്ള കാര്‍ ചെയ്‌സോടു കൂടിയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ബാറ്റ്‌മാനും, ക്യാറ്റ്‌വുമണും തമ്മിലുള്ള ബന്ധമാണ് ദൃശ്യവത്‌കരിക്കുന്നത്.
The Batman trailer in trending : നിമിഷ നേരം കൊണ്ട് 'ബാറ്റ്‌മാന്‍' ട്രെയ്‌ലര്‍ ട്രെന്‍ഡിങിലും ഇടംപിടിച്ചു. ട്രെയ്‌ലര്‍ ഇപ്പോള്‍ ട്രെന്‍ഡിങില്‍ 24ാം സ്ഥാനത്താണ്. 67 ലക്ഷത്തിനടുത്ത് പേരാണ് ട്രെയ്‌ലര്‍ ഇതുവരെ കണ്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
റോബര്‍ട്ട് പാറ്റിണ്‍സണ്‍ ആണ് ചിത്രത്തില്‍ ബ്രൂസ് വെയ്‌ന്‍/ബാറ്റ്‌മാന്‍ ആയി വേഷമിടുന്നത്. സോ ക്രാവിറ്റ്‌സ് സെലീന കൈല്‍/ക്യാറ്റ്‌വുമണ്‍ ആയും വേഷമിടുന്നു. വില്ലന്‍ കഥാപാത്രമായ റിഡ്ഡ്‌ലറും ട്രെയ്‌ലറിലെ ഹൈലൈറ്റുകളിലൊന്നാണ്. പോള്‍ ഡാനോ ആണ് റിഡ്ഡ്‌ലറായി ചിത്രത്തില്‍ വേഷമിടുന്നത്.
'ദ ബാറ്റ് ആന്‍ഡ് ദ ക്യാറ്റ്' എന്ന പേരിലിറങ്ങുന്ന ഈ പരമ്പരയില്‍ പ്രധാനമായും ബാറ്റ്‌മാനും ക്യാറ്റ്‌വുമണും തമ്മിലുള്ള ആത്‌മബന്ധമാണ് പറയുന്നത്. ബാറ്റ്‌മാനും റിഡ്ഡ്‌ലറും തമ്മിലുള്ള മൈന്‍ഡ് ഗെയിം, ബാറ്റും ക്യാറ്റും തമ്മിലുള്ള പ്രണയം, ബ്രൂസ് വെയ്‌നും ആള്‍ഡ്രെഡും തമ്മിലുള്ള വെല്ലുവിളി എന്നിവയാണ് പ്രധാനമായും ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത്.
The Batman cast and crew : മാറ്റ് റീവ്‌സ് സംവിധാനം ചെയ്യുന്ന ചിത്രം ഡൈലന്‍ ക്ലര്‍ക്ക്, റീവ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സിക്‌സ് ആന്‍ഡ് ഇഡാഹോ, ഡൈലന്‍ ക്ലാര്‍ക്ക് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളും നിര്‍മാണത്തില്‍ പങ്കാളിയാണ്. വാര്‍ണര്‍ ബ്രദേഴ്‌സാണ് വിതരണം. റീവ്‌സ്, പീറ്റര്‍ ക്രയാഗ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
2022 മാര്‍ച്ച് 4ന് വേള്‍ഡ് വൈഡ് റിലീസായാണ് ദ ബാറ്റ്‌മാന്‍ റിലീസിനെത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. ഈ വര്‍ഷം ജൂണില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് പ്രദര്‍ശനം മാറ്റിവക്കുകയായിരുന്നു.