കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമകളുടെ റിലീസുകളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. പല സിനിമകളും തിയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലടക്കം ഏറെ പ്രചരിച്ച ഒന്നായിരുന്നു ദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍ ഒടിടി റിലീസിനൊരുങ്ങുന്നുവെന്നത്. 'മാസ്റ്റര്‍' ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. തിയേറ്ററുകളില്‍ എത്താതെ ചിത്രം നേരിട്ട് ഓണ്‍ലൈന്‍ വഴി എത്തുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചത് വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളോടെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. ഒടിടി പ്ലാറ്റ്ഫോം വഴി ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
-
Tamil film #Master's team isn't in talks with any OTT platform for a direct release. The film will see an OTT (@PrimeVideoIN) release only after its Theatrical debut.
— LetsOTT GLOBAL (@LetsOTT) April 25, 2020 " class="align-text-top noRightClick twitterSection" data="
The team has conveyed the same to us. pic.twitter.com/7Tu3tpBsaP
">Tamil film #Master's team isn't in talks with any OTT platform for a direct release. The film will see an OTT (@PrimeVideoIN) release only after its Theatrical debut.
— LetsOTT GLOBAL (@LetsOTT) April 25, 2020
The team has conveyed the same to us. pic.twitter.com/7Tu3tpBsaPTamil film #Master's team isn't in talks with any OTT platform for a direct release. The film will see an OTT (@PrimeVideoIN) release only after its Theatrical debut.
— LetsOTT GLOBAL (@LetsOTT) April 25, 2020
The team has conveyed the same to us. pic.twitter.com/7Tu3tpBsaP
കൈതിയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമെന്നാണ് മാസ്റ്ററിനെക്കുറിച്ച് പുറത്ത് വന്നിട്ടുള്ള വിവരം. വിജയിക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക.