ETV Bharat / sitara

ദളപതി 65; സംവിധായകൻ നെൽസൺ ദിലീപ് കുമാർ

നയൻതാരയുടെ കൊലമാവ് കോകില, ശിവകാർത്തികേയൻ ചിത്രം ഡോക്‌ടർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്

author img

By

Published : Dec 10, 2020, 7:15 PM IST

sitara  നെൽസൺ ദിലീപ് കുമാർ വാർത്ത  ദളപതിയും നെൽസണും വാർത്ത  സൺ പിക്‌ചേഴ്‌സ് വാർത്ത  thalapathy 65 direct by nelson dilip kumar news  nelson dilip kumar vijay film news  വിജയ് സിനിമ വാർത്ത  vijay film news
ദളപതി 65; സംവിധായകൻ നെൽസൺ ദിലീപ് കുമാർ

ദളപതിയുടെ മാസ്റ്ററിനായുള്ള കാത്തിരിപ്പിനിടെ താരത്തിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വിജയ്‌യെ നായകനാക്കി ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിന്‍റെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ആണ്. നയൻതാരയുടെ കൊലമാവ് കോകില, ശിവകാർത്തികേയൻ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഡോക്‌ടർ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് നെൽസൺ.

ദളപതിയും നെൽസണും ആദ്യമായി കൈകോർക്കുന്ന സിനിമ നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. രജനികാന്തിന്‍റെ അണ്ണാത്തയാണ് സൺ പിക്‌ചേഴ്‌സ് ഇപ്പോൾ നിർമിക്കുന്ന ചിത്രം. തമിഴകത്തിന്‍റെ പ്രിയ യുവ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് വിജയ്‌യുടെ 65-ാം ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. തോക്കുകളും കാറുകളും ഉൾപ്പെടുത്തിയുള്ള വീഡിയോ പുറത്തിറക്കിയാണ് വിജയ്‌യുടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്. എന്നാൽ, സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. വിജയ്- നെൽസൺ കൂട്ടുകെട്ടിലൊരുങ്ങുന്ന തമിഴ് ചിത്രം ആക്ഷൻ എന്‍റർടെയ്‌ൻമെന്‍റായാണ് ഒരുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.