ETV Bharat / sitara

തെലുങ്ക് ലൂസിഫര്‍ ഷൂട്ടിങ് ഫെബ്രുവരിയില്‍, പൂജ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പുറത്ത് - Telugu Lucifer shooting news

ചിരഞ്ജീവിയുടെ സിനിമാ ജീവിതത്തിലെ 153-ാം ചിത്രം കൂടിയാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

Telugu Lucifer shooting begins in February Pictures of the puja ceremony are out  തെലുങ്ക് ലൂസിഫര്‍ ഷൂട്ടിങ് ഫെബ്രുവരിയില്‍  ലൂസിഫര്‍ തെലുങ്ക് റീമേക്ക്  ചിരഞ്ജീവി ലൂസിഫര്‍ വാര്‍ത്തകള്‍  തെലുങ്ക് സിനിമ ലൂസിഫര്‍  Telugu Lucifer shooting begins in February  Telugu Lucifer shooting news  chiranjeevi films news
തെലുങ്ക് ലൂസിഫര്‍
author img

By

Published : Jan 20, 2021, 9:33 PM IST

ബോക്‌സ് ഓഫീസ് ഹിറ്റായ മലയാള സിനിമ ലൂസിഫറിന് തെലുങ്ക് റീമേക്ക് വരുന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ചിരഞ്ജീവിയാണ് ചിത്രത്തില്‍ നായകന്‍. ഇപ്പോള്‍ സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നിരിക്കുകയാണ്. പൃഥ്വിരാജിന്‍റെ കന്നി സംവിധാന സംരംഭമായിരുന്നു ലൂസിഫര്‍. ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യാന്‍ പോകുന്നത് മോഹൻരാജയാണ്. പൂജ ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരിയിലെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കൂ. അല്ലു അരവിന്ദ്, അശ്വിനി ദത്ത്, നിരഞ്ജന്‍ റെഡ്ഡി, നാരബാബു, കൊരട്ടല ശിവ, ജെമിനി കിരണ്‍, സിരീഷ് റെഡ്ഡി തുടങ്ങി നിരവധി പ്രമുഖര്‍ പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചിരഞ്ജീവിയുടെ സിനിമാ ജീവിതത്തിലെ 153-ാം ചിത്രം കൂടിയാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

2001ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ഹനുമാന്‍ ജംഗ്‍ഷനാണ് മോഹന്‍ രാജയുടെ ആദ്യ ചിത്രം. ജയം, എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. ജയം രവിയെ നായകനാക്കി ഒരുക്കിയ തനി ഒരുവനാണ് തമിഴില്‍ അദ്ദേഹത്തിന് ബ്രേക്ക് നേടിക്കൊടുത്തത്. 2015ലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു അത്. ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വേലൈക്കാരനാണ് മോഹന്‍ രാജയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കിന് നീരവ് ഷാ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവഹിക്കും. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.