കൊവിഡിനെ പ്രതിരോധിക്കാനും അതിജീവിക്കാനും ശ്രമിക്കുന്ന രാജ്യത്തെ ജനതക്കായി നിരവധി സിനിമാതാരങ്ങള്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയും അവശ്യസാധനങ്ങള്‍ വിതരണം ചെയ്തുമാണ് താരങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ഇപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ടിന് പുറമെ കൊവിഡിനെ തുടര്‍ന്ന് ദിവസവരുമാനം നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവനമാര്‍ഗം കൂടി ഒരുക്കുകയാണ് തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട.
- " class="align-text-top noRightClick twitterSection" data="">
1.25 കോടിയുടെ വ്യത്യസ്ത സഹായ പദ്ധതികളാണ് വിജയ് ദേവരകൊണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ട ഫൗണ്ടേഷന്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ആരംഭിച്ച തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയ താരം അതിലേക്ക് ഒരു കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്‍തു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ക്കായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ സഹായനിധിയും പ്രഖ്യാപിച്ചു. സഹായം ആവശ്യമുള്ളവര്‍ക്കും നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ക്കും വിജയ് ദേവരകൊണ്ട ഫൗണ്ടേഷന്‍റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. സഹായം ആവശ്യമുള്ളവര്‍ക്കും വെബ്സൈറ്റ് വഴി ബന്ധപ്പെടാം. ആന്ധ്രയിലും തെലുങ്കാനയിലുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കുമെന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.