ETV Bharat / sitara

ടാർസൺ താരം ജോ ലാറ വിമാന അപകടത്തില്‍ അന്തരിച്ചു - plane crash

ടാർസൺ: ദി എപിക് അഡ്വഞ്ചേഴ്സിന്‍റെ 22 എപിസോഡുകളിൽ ടാർസണായി ലാറ അഭിനയിച്ചു

'Tarzan' Star Joe Lara dies at 58 in plane crash  ടാർസൺ താരം ജോ ലാറ വിമാനാപകടത്തെത്തുടർന്ന് അന്തരിച്ചു  ജോ ലാറ  ടാർസൺ: ദി എപിക് അഡ്വഞ്ചേഴ്സ്  ടാർസൺ  ടാർസൺ ഇൻ മാൻഹട്ടൻ  Tarzan  Joe Lara  plane crash  Tarzan: The Epic Adventures
'Tarzan' Star Joe Lara dies at 58 in plane crash
author img

By

Published : May 31, 2021, 9:39 AM IST

Updated : May 31, 2021, 3:43 PM IST

വാഷിങ്ടൺ: ലോക പ്രശസ്ത സാഹസിക സിനിമയായ ടാർസൺ: ദി എപിക് അഡ്വഞ്ചേഴ്സ് താരം ജോ ലാറക്ക് (58) ദാരുണാന്ത്യം. ഭാര്യ ഗ്വെൻ ലാറക്ക് ഒപ്പം സ്വകാര്യ ജെറ്റില്‍ സഞ്ചരിക്കുന്നതിനിട തടാകത്തിലേക്ക് ഇടിച്ചിറങ്ങിയാണ് അപകടം.

ശനിയാഴ്ച നാഷ്‌വില്ലെയിലെ സ്മിർന വിമാനത്താവളത്തിൽ നിന്ന് പാം ബീച്ചിലേക്ക് പോയ സെസ്ന 501 എന്ന സ്വകാര്യ ജെറ്റ് പറന്നുയർന്നയുടൻ തന്നെ പെർസി പ്രീസ്റ്റ് തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അപകടത്തിൽ ലാറയും ഭാര്യയുമടക്കം വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടു.

Also Read: ഒഡീഷയിൽ ജൂൺ 17 വരെ ലോക്ക്‌ഡൗൺ നീട്ടി

1996നും 2000നുമിടയിൽ ടാർസൺ: ദി എപിക് അഡ്വഞ്ചേഴ്സിന്‍റെ 22 എപിസോഡുകളിൽ ടാർസണായി അഭിനയിച്ച ലാറ 1989ൽ പുറത്തിറങ്ങിയ ടാർസൺ ഇൻ മാൻഹട്ടൻ എന്ന ടിവി സിനിമയിലും വേഷമിട്ടു. സാഹസിക സിനിമകളോടുള്ള ലാറയുടെ കമ്പം സ്റ്റീൽ ഫ്രണ്ടിയർ, സൺസെറ്റ് ഹീറ്റ്, ഗൺസ്‌മോക്ക്: ദി ലാസ്റ്റ് അപ്പാച്ചെ, അമേരിക്കൻ സൈബോർഗ്: സ്റ്റീൽ വാരിയർ, ദി മാഗ്നിഫിഷ്യന്‍റ് സെവൻ, ബേവാച്ച്, ട്രോപ്പിക്കൽ ഹീറ്റ് എന്നീ സിനിമകളിൽ സാഹസിക-ഫാന്‍റസി വേഷങ്ങൾ മികവോടെ ചെയ്യുന്നതിന് സഹായകമായിരുന്നു. സാഹസിക വേഷങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ മനസിൽ ഇടം പിടിച്ച താരമായിരുന്നു ലാറ.

Last Updated : May 31, 2021, 3:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.