ETV Bharat / sitara

ഒഎൻവി പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് - onv sahitya award tamil poet vairamuthu news

പ്രഭ വർമ, ആലങ്കോട് ലീല കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

ഒഎൻവി പുരസ്‌കാരം വാർത്ത  വൈരമുത്തു ഒഎൻവി പുരസ്‌കാരം വാർത്ത  ഒഎൻവി കുറുപ്പ് ജന്മദിനം വാർത്ത  തമിഴ് കവി വൈരമുത്തു വാർത്ത  onv sahitya award 2021 news malayalam  onv sahitya award latest news  onv sahitya award tamil poet vairamuthu news  vairamuthu award news
വൈരമുത്തു
author img

By

Published : May 26, 2021, 10:09 PM IST

പ്രശസ്‌ത കവിയും ഗാനരചയിതാവുമായ ഒഎൻവി കുറുപ്പിന്‍റെ സ്മരണാര്‍ഥമുള്ള സാഹിത്യ പുരസ്കാരം തമിഴ് എഴുത്തുകാരന്‍ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. പ്രഭ വർമ, ആലങ്കോട് ലീല കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. ഒഎന്‍വിയുടെ 90ാം ജന്‍മദിനത്തോടനുബന്ധിച്ചായിരുന്നു അംഗീകാര പ്രഖ്യാപനം.

നാൽപത് വർഷമായി സിനിമാരംഗത്ത് ഗാനരചയിതാവെന്ന നിലയിൽ പ്രശസ്‌തനായ വൈരമുത്തു തന്‍റെ പന്ത്രണ്ടാം വയസ് മുതൽ കവിത എഴുതിത്തുടങ്ങിയിട്ടുണ്ട്. നിഴൽകൾ എന്ന ചിത്രത്തില്‍ പാട്ടുകളെഴുതി സിനിമയിൽ അരങ്ങേറി. "ചിന്ന ചിന്ന ആസൈ സിറകടിക്കും ആസൈ" എന്ന ഗാനത്തിലൂടെ പ്രശസ്‌തനായി. പിന്നീട് എ.ആർ റഹ്‌മാൻ- വൈരമുത്തു കൂട്ടുകെട്ടിൽ നൂറുകണക്കിന് പാട്ടുകള്‍ പിറന്നു.

Also Read: പത്മരാജന്‍ പുരസ്‌കാരം ജിയോ ബേബിക്കും ജയരാജിനും

ചലച്ചിത്രഗാനങ്ങൾക്ക് പുറമെ കവിതകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പ്രശസ്തി നേടി. കള്ളിക്കാട്ട് ഇതിഹാസം എന്ന നോവലിന് 2003ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർ‍ഡ് ലഭിച്ചു. 2003ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം വൈരമുത്തുവിനെ ആദരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.