ETV Bharat / sitara

തമിഴ് ആന്തോളജി 'പാവ കഥൈകള്‍' നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും - തമിഴ് ആന്തോളജി 'പാവ കഥൈകള്‍'

റോണി സ്ക്രൂവാലയുടെ ആർഎസ്‌വിപി മൂവിസും ആഷി ദുവാ സാറയുടെ ഫ്‌ളൈയിങ് യൂണികോൺ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ചേർന്നാണ് 'പാവ കഥൈകള്‍' നിര്‍മിച്ചിരിക്കുന്നത്.

Tamil anthology Paava Kadhaigal will be released on Netflix  Paava Kadhaigal will be released on Netflix  Tamil anthology Paava Kadhaigal  Tamil anthology films news  'പാവ കഥൈകള്‍' നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും  തമിഴ് ആന്തോളജി 'പാവ കഥൈകള്‍'  നെറ്റ്ഫ്ളിക്‌സ് സിനിമകള്‍
തമിഴ് ആന്തോളജി 'പാവ കഥൈകള്‍' നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും
author img

By

Published : Oct 1, 2020, 2:51 PM IST

എറണാകുളം: കോളിവുഡിലെ പ്രമുഖ സംവിധായകരായ വെട്രിമാരൻ, ഗൗതം വാസുദേവ് മേനോൻ, സുധ കൊങര, വിഘ്‌നേഷ് ശിവൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത തമിഴ് ആന്തോളജി സിനിമ 'പാവ കഥൈകള്‍' നെറ്റ്ഫ്ലിക്‌സ് റിലീസ് ചെയ്യും. ലെറ്റ്സ് ഒടിടിയുടെ അറിയിപ്പിൽ നാല് സംവിധായകർ ചേർന്ന് ഒരുക്കുന്ന ഈ ആന്തോളജിയിലെ അഭിനേതാക്കളുടെ വിവരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. റോണി സ്ക്രൂവാലയുടെ ആർഎസ്‌വിപി മൂവിസും ആഷി ദുവാ സാറയുടെ ഫ്‌ളൈയിങ് യൂണികോൺ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ചേർന്നാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് മേനോൻ, കാളിദാസ് ജയറാം, കൽക്കി കോച്ച്ലിൻ, പ്രകാശ് രാജ്, സായ് പല്ലവി, ശാന്ത്നു ഭാഗ്യരാജ്, സിമ്രൻ എനിവാരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അഭിമാന കൊലകള്‍ പ്രമേയമാക്കിയുള്ളതാണ് സിനിമയെന്നാണ് റിപ്പോര്‍ട്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.