ETV Bharat / sitara

ഒൻപത് കഥകൾ, നവരസ ട്രെയിലർ വന്നു: സിനിമ വ്യവസായത്തിന് ആശ്വസമാകട്ടെ...

കൊവിഡ് പ്രതിസന്ധിയിലും തുടർന്നുണ്ടായ ലോക്ക്ഡൗണിലും പ്രവർത്തനം നിലച്ചുപോയ തമിഴ് സിനിമ വ്യവസായത്തെ പിന്തുണക്കുന്നതിനായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

author img

By

Published : Jul 27, 2021, 1:10 PM IST

tamil anthology  navarasa  maniratnam  നവരസ  മണിരത്നം  ജയേന്ദ്ര പഞ്ചപകേശൻ  തമിഴ് ആന്തോളജി  നെറ്റ്ഫ്ലിക്സ്
ഒമ്പത് കഥകളിൽ ഒരുമിക്കുന്നത് വൻതാരനിര; നവരസ ട്രെയിലർ പുറത്ത്

മണിരത്നം, ജയേന്ദ്ര പഞ്ചപകേശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന തമിഴ് ആന്തോളജി നവരസയുടെ ട്രെയിലർ പുറത്ത്. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമായി നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സ് ഒടിടി റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. ഒമ്പത് സംവിധായകരുടെ സംവിധാനത്തിൽ ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയ ഒമ്പത് കഥകളാണ് ചിത്രത്തിലുള്ളത്. ബിജോയ് നമ്പ്യാർ, ഗൗതം വാസുദേവ് മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, രതീന്ദ്രൻ പ്രസാദ്, പ്രിയദർശൻ, വസന്ത് എസ്.സായ്, സർജുൻ കെ.എം, അരവിന്ദ് സ്വാമി എന്നിവരാണ് ഒമ്പത് ചിത്രങ്ങൾ ഒരുക്കുന്നത്.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവരസ. തമിഴ്, മലയാള സിനിമ മേഖലയിലടക്കമുള്ള ശക്തമായ അഭിനേതാക്കളുടെ പിൻബലം ഉള്ള ചിത്രമാണ് നവരസ. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, ബോബി സിംഹ, മണിക്കുട്ടൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

Also Read: ഒൻപത് വികാരങ്ങളും ഒൻപത് സംവിധായകരുമായി നവരസ ഓഗസ്റ്റ് ആറിന്

കൊവിഡ് പ്രതിസന്ധിയിലും തുടർന്നുണ്ടായ ലോക്ക്ഡൗണിലും പ്രവർത്തനം നിലച്ചുപോയ തമിഴ് സിനിമവ്യവസായത്തെ പിന്തുണക്കുന്നതിനായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമ തൊഴിലാളികൾക്ക് നൽകും. നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമ പ്രവർത്തകരുടെ സംഘടന ഫെപ്സി മുഖേന പ്രതിസന്ധിയിലായ സിനിമ തൊഴിലാളികൾക്ക് നൽകും.

Also Read: 'നവരസ' ടീസറിലെ ഒൻപത് രസങ്ങൾ കാമറക്ക് മുൻപിൽ... പിന്നാമ്പുറക്കാഴ്‌ചകൾ

എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് നവരസയുടെ ഛായാഗ്രഹണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.