ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. വിജയ്‌യുടെ പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിങ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിങ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യുന്നത്. ഷൂട്ടിങ് നിര്‍ത്തിവച്ചതായാണ് വിവരം. അടുത്തിടെ റിലീസായ വിജയ്‌യുടെ പുതിയ സിനിമ ബിഗിലിന്‍റെ നിര്‍മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എജിഎസ് എന്‍റര്‍ടെയ്‌ന്‍മെന്‍റുമായി ബന്ധപ്പെട്ട് 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു.
തമിഴ് നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു - Tamil actor Vijay
അടുത്തിടെ റിലീസായ വിജയ്‌യുടെ പുതിയ സിനിമ ബിഗിലിന്‍റെ നിര്‍മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന