തലസ്ഥാന നഗരിയുടെ മധ്യഭാഗത്തുള്ള ചെങ്കൽച്ചൂള ഇന്ന് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. മുമ്പ് ആരോപിക്കപ്പെട്ട കുപ്രസിദ്ധിയിലല്ല, ഇപ്പോൾ രാജാജി നഗർ എന്നറിയപ്പെടുന്ന ഇവിടുത്തെ മിടുമിടുക്കരായ കുട്ടികളുടെ ക്രിയാത്മകതയിലൂടെയാണ് അവർ പേരെടുക്കുന്നത്.
സൂര്യയുടെ പിറന്നാൾ ദിവസം പുറത്തുവിട്ട അയൻ എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ പുനരാവിഷ്‌കരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൂടാതെ, കുട്ടികളുടെ കലാസൃഷ്‌ടി അവർ ഏറ്റവും ഇഷ്‌ടപ്പെടുന്ന സാക്ഷാൽ സൂര്യയ്‌ക്കടുത്തുമെത്തി.
'വീഡിയോ ഇഷ്‌ടമായി, ഗംഭീരം' എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് താരം ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. ഏറ്റവുമൊടുവില്‍ രാജാജി നഗറിലെ മിടുക്കരോടുള്ള തന്‍റെ സ്‌നേഹവും നന്ദിയും ഒരു ശബ്‌ദരേഖയിലൂടെ അറിയിച്ചിരിക്കുകയാണ് സൂര്യ.
-
• Finally got reply voice from our cheif @Suriya_offl anna to Chenkalchoola SFC Guys
— Kerala Suriya Fans - KSF ™ (@KSF_Offl) July 26, 2021 " class="align-text-top noRightClick twitterSection" data="
Listen to Suriya Anna Voice Below 👇
❤️#EtharkkumThunindhavan #ET #JaiBhim @rajsekarpandian pic.twitter.com/rzFV5LWXQG
">• Finally got reply voice from our cheif @Suriya_offl anna to Chenkalchoola SFC Guys
— Kerala Suriya Fans - KSF ™ (@KSF_Offl) July 26, 2021
Listen to Suriya Anna Voice Below 👇
❤️#EtharkkumThunindhavan #ET #JaiBhim @rajsekarpandian pic.twitter.com/rzFV5LWXQG• Finally got reply voice from our cheif @Suriya_offl anna to Chenkalchoola SFC Guys
— Kerala Suriya Fans - KSF ™ (@KSF_Offl) July 26, 2021
Listen to Suriya Anna Voice Below 👇
❤️#EtharkkumThunindhavan #ET #JaiBhim @rajsekarpandian pic.twitter.com/rzFV5LWXQG
ഈ വീഡിയോ ഒരുക്കിയ കുഞ്ഞുസഹോദരര്‍ക്കും അവരെ പിന്തുണച്ച രാജാജി നഗർ നിവാസികൾക്കും നടൻ നന്ദി പറഞ്ഞു. നിശ്ചയദാർഢ്യമുണ്ടെങ്കിൽ അതിനെ ആർക്കും തടയാൻ കഴിയില്ലെന്നും അതിൽ ഒഴിവുകഴിവുകൾ ഇല്ലെന്നുമുള്ള സന്ദേശമാണ് ഈ വീഡിയോയിലൂടെ തനിക്ക് ലഭിച്ചതെന്ന് സൂര്യ വ്യക്തമാക്കി. നിങ്ങൾ ആഗ്രഹിച്ച സ്ഥാനത്ത് എത്താൻ കഴിയട്ടെ എന്നും സൂര്യ ആശംസിച്ചു.
രാജാജി നഗർ സഹോദരങ്ങൾക്ക് സൂര്യ അയച്ച ശബ്‌ദരേഖ
'ഇത് തിരുവനന്തപുരം രാജാജി നഗറിലെ എല്ലാ കുഞ്ഞുസഹോദരന്മാർക്കുമായാണ്. എന്ത് അതിശയകരമായ വീഡിയോയാണ് നിങ്ങൾ ചെയ്‌തത്. പൂർണമായും ഞാൻ ഇത് ആസ്വദിച്ചു.
അയൻ ഇപ്പോൾ പത്ത് വർഷം പൂർത്തിയാകാൻ പോവുകയാണ്. ഇത്രയും ഊർജസ്വലമായി പുനരാവിഷ്‌കരിച്ചതിൽ ഞാൻ ആദ്യം നന്ദി പറയുന്നു. അയൻ ടീമിലെ എല്ലാവരും ഈ വർക്ക് ഇഷ്‌ടപ്പെടും.
ഈ വീഡിയോ കണ്ടിരുന്നെങ്കിൽ കെ.വി ആനന്ദ് സാർ വളരെയധികം സന്തോഷിച്ചിരുന്നേനെ. ഒന്നുമില്ലാതെ, കാമറയോ കാമറസ്റ്റാൻഡോ ഒന്നും ഇല്ലാതെ കൊറിയോഗ്രാഫി ചെയ്‌ത് ചിത്രീകരിച്ചിരിക്കുന്നു.
എന്തെങ്കിലും ചെയ്യണമെന്ന് നിശ്ചയദാർഢ്യമുണ്ടെങ്കിൽ അതിനെ ആർക്കും തടയാൻ കഴിയില്ലെന്നാണ് ഈ വീഡിയോയിലൂടെ നിങ്ങൾ പറയുന്നത്. കഠിനപ്രയ്‌തനത്തിന് ഒഴിവുകഴിവുകളില്ല. അത് നിങ്ങളുടെ പ്രായത്തിലുള്ള ഒരുപാട് പേർക്ക് ഒരു വലിയ സന്ദേശമായി നിങ്ങൾ പങ്കുവയ്ക്കുന്നുവെന്നും ഈ വീഡിയോയിലൂടെ എനിക്ക് മനസിലായി.
More Read: 'ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാരെ പ്രശംസിച്ച് സൂര്യ
നിങ്ങളുടെ ഊർജം ഞാൻ ശരിക്കും ആസ്വദിച്ചു. ആ ഓർമകളിലേക്ക് ഞാൻ തിരിച്ചുപോയി. നിങ്ങൾക്കെല്ലാവർക്കും എന്‍റെ ആശംസകൾ. കുടുംബത്തിനും കൂട്ടുകാർക്കും അയൽക്കാർക്കും, ഈ വീഡിയോ ചെയ്യാൻ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പറയണം.
എന്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അതിൽ നിങ്ങൾ റോക്ക് സ്റ്റാർ ആകും. ജീവിതത്തിൽ വിജയം കൈവരിക്കും. സുരക്ഷിതരായി ഇരിക്കൂ, സ്‌നേഹത്തോടെ...' - സൂര്യ സന്ദേശത്തിൽ പറഞ്ഞു.