കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിമാ മേഖല സ്തംഭിച്ചിരിക്കുന്നതിനാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും റിലീഫ് പ്രവര്‍ത്തനങ്ങളുമെല്ലാമായി ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ ഒരുപാട് പേര്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന ഓണ്‍ലൈന്‍ ക്ലാസുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമാ സംവിധായകന്‍ സുശീന്ദ്രന്‍. ഓണ്‍ലൈനായി അഭിനയവും സംവിധാനവും പഠിക്കാനുള്ള അവസരമാണ് സുശീന്ദ്രന്‍ ഒരുക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സുശീന്ദ്രന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കൈമാറും. വരുന്ന ജൂണ്‍ 14 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ചലച്ചിത്രമേഖലയിൽ ഇപ്പോള്‍ അസിസ്റ്റന്‍റ് ഡയറക്ടർമാരായി പ്രവർത്തിക്കുന്നവര്‍ക്കും അസിസ്റ്റന്‍റ് ഡയറക്ടർമാരാകാൻ ശ്രമിക്കുന്നവർക്കും അഭിനേതാക്കളായി പ്രവർത്തിക്കുന്നവർക്കും അഭിനയിക്കാന്‍ അവസരം അന്വേഷിച്ച് നടക്കുന്നവര്‍ക്കുമെല്ലാം ഈ അവസരം ഉപയോഗിക്കാമെന്ന് സുശീന്ദ്രന്‍ അറിയിച്ചു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും ഓണ്‍ലൈന്‍ ഫിലിം വര്‍ക്ക്‌ഷോപ്പ്.
-
Director #Suseenthiran is conducting an online course for Direction & Acting. 10 days class starting from 14th June.
— Ramesh Bala (@rameshlaus) June 4, 2021 " class="align-text-top noRightClick twitterSection" data="
The Course Fee will be donated towards the #tncmrelieffund #TamilNaduCMCovidReliefFund .
A good initiative @DoneChannel1 pic.twitter.com/GcdJ9vDbxn
">Director #Suseenthiran is conducting an online course for Direction & Acting. 10 days class starting from 14th June.
— Ramesh Bala (@rameshlaus) June 4, 2021
The Course Fee will be donated towards the #tncmrelieffund #TamilNaduCMCovidReliefFund .
A good initiative @DoneChannel1 pic.twitter.com/GcdJ9vDbxnDirector #Suseenthiran is conducting an online course for Direction & Acting. 10 days class starting from 14th June.
— Ramesh Bala (@rameshlaus) June 4, 2021
The Course Fee will be donated towards the #tncmrelieffund #TamilNaduCMCovidReliefFund .
A good initiative @DoneChannel1 pic.twitter.com/GcdJ9vDbxn
വെണ്ണിലാ കബഡി കുഴു എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ച സംവിധായകനാണ് സുശീന്ദ്രന്‍. സംവിധാനത്തിന് പുറമെ തിരക്കഥാകൃത്ത് കൂടിയാണ് സുശീന്ദ്രന്‍. നാന്‍ മഹാന്‍ അല്ല, പാണ്ഡ്യനാട്, പായുംപുലി, കെന്നഡി ക്ലബ്ബ് തുടങ്ങിയവയാണ് സുശീന്ദ്രന്‍റെ സുപ്രാധന സിനിമകള്‍. അവസാനമായി റിലീസ് ചെയ്‌ത ചിത്രം ചിമ്പു നായകനായ ഈശ്വരനാണ്. പൊങ്കല്‍ റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തിയത്.
Also read: ഹംഗാമ 2വിന്‍റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി ഹോട്ട്‌സ്റ്റാര്‍